’96-ലെ ജോഡി വിവാഹം കഴിച്ചോ? പരസ്പരം മാലയിട്ട ചിത്രങ്ങളുമായി നടി ഗൗരി കിഷൻ..’ – സത്യം ഇതാണ്

96 എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി ഗൗരി കിഷൻ. മലയാളിയായ ഗൗരി തമിഴിലൂടെ അരങ്ങേറ്റം കുറിച്ച് അവിടെ ആദ്യ ചിത്രത്തിലൂടെ ആരാധകർ സ്വന്തമാക്കി. 96-ൽ ഗൗരി തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. തിയേറ്ററിൽ മിന്നും വിജയം നേടിയ ആ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ ഗൗരിക്ക് കിട്ടി. നായികയായി തുടക്കം കുറിക്കുന്നത് മലയാളത്തിലൂടെയാണ്.

സണ്ണി വെയ്‌ന്റെ നായികയായി അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ ഗൗരി അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി ഗൗരി പന്ത്രണ്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 96-ന്റെ തെലുങ്കിലും ഗൗരി അതേവേഷത്തിൽ തിളങ്ങിയിരുന്നു. മലയാളത്തിൽ ഈ അടുത്തിടെ ഇറങ്ങിയ ഒരു സർക്കാർ ഉല്പന്നമാണ് ഗൗരിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. സമൂഹ മാധ്യമങ്ങളിൽ ഗൗരി സജീവമാണ്.

ഈ കഴിഞ്ഞ ദിവസം ഗൗരിയുടെ ഒരു കല്യാണ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 96-ൽ ഗൗരിയുടെ ജോഡിയായി ഒപ്പം അഭിനയിച്ച ആദിത്യ ഭാഷകറിന് ഒപ്പമുള്ള വിവാഹ ഫോട്ടോയാണ് ഇത്. ഇരുവരും തമ്മിൽ വിവാഹിതരായോ എന്ന രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ സത്യാവസ്ഥ അതല്ല. രണ്ടുപേരും ഒന്നിച്ച അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ഫോട്ടോസാണ് ഗൗരി പങ്കുവച്ചിട്ടുള്ളത്.

“റാമും ജാനുവും സമാന്തര പ്രപഞ്ചത്തിൽ.. ഞങ്ങൾ വീണ്ടും ജോഡിയാകുന്നു.. ഹോട്ട്‌സ്‌പോട്ട് നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു..”, എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ കല്യാണം കഴിഞ്ഞുവെന്ന് ഒരു നിമിഷം ഫോട്ടോ കണ്ടപ്പോൾ ചിന്തിച്ചുപോയിയെന്ന് നിരവധി ആരാധകരാണ് ഗൗരിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. വീണ്ടും ഹിറ്റ് ജോഡി ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് ചിത്രം സംഭവിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.