‘ജന്മദിനാശംസകൾ ചേട്ടാ.. ഐ ലവ് യു സോ മച്ച്..’ – ജിപിക്ക് പിറന്നാളാശംസകൾ നേർന്ന് ഗോപികയും അനിയത്തിയും

അടയാളങ്ങൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് മമ്മൂട്ടി ചിത്രമായ ഡാഡി കൂളിലൂടെ ശ്രദ്ധനേടുകയും ചെയ്ത താരമാണ് നടൻ ഗോവിന്ദ് പദ്മസൂര്യ. അഭിനേതാവായും അവതാരകനായും ശ്രദ്ധനേടിയിട്ടുള്ള ഒരാളാണ് ഗോവിന്ദ്. ജിപി എന്നാണ് ആരാധകർ ഗോവിന്ദിനെ വിളിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഗോവിന്ദ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ വില്ലനായിട്ടാണ് തിളങ്ങുന്നത്.

ഈ വർഷം ആദ്യമായിരുന്നു ഗോവിന്ദിന്റെ വിവാഹം. സീരിയൽ നടിയായ ഗോപിക അനിലിനെയാണ് ഗോവിന്ദ് വിവാഹം കഴിച്ചത്. ഒരുപാട് സിനിമ, സീരിയൽ താരങ്ങൾ പങ്കെടുത്തോരു താരവിവാഹം ആയിരുന്നു ഇരുവരുടെയും. വിവാഹശേഷമുള്ള ഇരുവരുടെയും നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഗോവിന്ദിന്റെ ജന്മദിനത്തിൽ ഗോപിക ഇട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

“എൻ്റെ വ്യക്തിക്ക് ജന്മദിനാശംസകൾ! ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നു, ഒരാൾക്ക് മറ്റൊരാൾ അവരില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ കഴിയാത്തവിധം എങ്ങനെ പ്രാധാന്യമർഹിക്കുന്നു! അതെ, ഞങ്ങൾ കണ്ടുമുട്ടിയ അന്നുമുതൽ ഞാൻ എത്രമാത്രം നിനക്കായി വീണുവെന്ന് ഞാൻ ശരിക്കും അത്ഭുതപ്പെടുന്നു. ജന്മദിനാശംസകൾ ചേട്ടാ.. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു..”, ഗോപിക ഗോവിന്ദിന് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.

ഗോപികയുടെ അനിയത്തി കീർത്തനയും ഗോവിന്ദിന് ആശംസകൾ നേർന്ന് പോസ്റ്റിട്ടിട്ടുണ്ട്. “ജന്മദിനാശംസകൾ അളിയൻസ്സ്.. നിങ്ങൾ ആയിരിക്കുന്ന വ്യക്തിക്കും നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിക്കും വേണ്ടി നിങ്ങളെ സ്നേഹിക്കുന്നു(എൻ്റെ ഗോപ്സ്). മിസ്റ്റർ സുന്ദരനും കഴിവുള്ളവനും സ്‌നേഹസമ്പന്നനും ലളിതവുമായ മനുഷ്യന് ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു. ഈ വർഷം നിങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനമാണ് എന്നോട് ബന്ധമുള്ളത്. ലവ് യു ബ്രോ..”, കീർത്തന കുറിച്ചു.