‘ആ ഗോപിയെ വിട്ടതിന് ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്..’ – കമന്റിന് മറുപടി നൽകി അഭയ ഹിരണ്മയി

സിനിമയിൽ ഗായികയായി തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനായി മുന്നേറികൊണ്ടിരിക്കുന്ന ഒരാളാണ് അഭയ ഹിരണ്മയി. അഭയയുടെ പേര് മലയാളികൾ ആദ്യമായി കേൾക്കുന്നത് സംഗീത സംവിധായകനായ ഗോപി സുന്ദറിന് ഒപ്പം ലിവിങ് ടുഗെതർ റിലേഷനിൽ നിൽക്കുന്ന പെൺകുട്ടി എന്ന ലേബലിലായിരുന്നു. ഗോപി സുന്ദർ തന്നെയാണ് അഭയയെ ആദ്യമായി സിനിമയിൽ പാടാൻ അവസരം നൽകുന്നതും.

ടു കണ്ടറീസ് എന്ന സിനിമയിലെ പാട്ടിലെ ഒരു പോർഷൻ പാടിയാണ് അഭയ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അതിലെ വേറിട്ട ശബ്ദത്തിന് ഉടമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്തു. പിന്നീട് ഗോപി സുന്ദറുമായി വേർപിരിഞ്ഞപ്പോൾ അഭയ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതാണ് മലയാളികൾ കണ്ടത്. ഒരു മ്യൂസിക് ബാൻഡും സ്വന്തമായി തുടങ്ങുകയും സംഗീതത്തിൽ സജീവമാവുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അഭയ കഴിഞ്ഞ പങ്കുവച്ച ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. “ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്..” എന്നായിരുന്നു കമന്റ്. അതെങ്ങനെ പറയാൻ സാധിക്കുമെന്ന് അഭയ തിരിച്ചു ചോദിച്ചു, നിങ്ങളെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു എന്നായിരുന്നു കമന്റ് ഇട്ടയാളുടെ പ്രതികരണം.

“ആരെയും ഡിപെൻഡ് ചെയ്തതല്ല ജീവിച്ചത്,ആരുടേങ്കിലും ഇല്ലെങ്കിലും സ്വന്തം ജീവിതം മനോഹരമായി ജീവിക്കും അതും പണ്ടും ഇപ്പോഴും..”, ഇതായിരുന്നു അഭയയുടെ മറുപടി. നിരവധി പേരാണ് അഭയയുടെ പോസ്റ്റിന് താഴെ അഭിനന്ദിച്ച് കമന്റ് ഇട്ടിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ അഭയ ഒരു മനോഹരമായ ഗാനം ആലപിച്ചിരുന്നു. അതിന് പ്രേക്ഷകരുടെ പ്രശംസയും അഭയ നേടിയിട്ടുണ്ടായിരുന്നു.