‘ഹാപ്പിനെസ്സ്! മിയയ്ക്കും കുടുംബത്തിന് ഒപ്പം സമയം ചിലവഴിച്ച് ഗോവിന്ദും ഗോപികയും..’ – ചിത്രങ്ങൾ പങ്കുവച്ച് താരം

കല്യാണം കഴിഞ്ഞ് ഹണിമൂൺ യാത്രകളൊക്കെ നടത്തി തിരികെ നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപിക അനിലും. നേപ്പാൾ, മക്കോവ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഇരുവരും സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കണ്ടതിന് പിന്നാലെയാണ് ഗോപിക ഈ കഴിഞ്ഞ ദിവസം തന്നെ വീണ്ടും ജനപ്രീതിയുള്ള താരമാക്കി മാറ്റിയ സാന്ത്വനം സീരിയലിലെ താരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവച്ചത്.

ഗോപികയും രാജീവ് പരമേശ്വറും സജിൻ ടിപിയും രക്ഷ രാജ്, അച്ചു സുഗന്ത് എന്നിവർ ഒത്തുകൂടിയപ്പോൾ ഉള്ള ഫോട്ടോസാണ് ഗോപിക പങ്കുവച്ചിരുന്നത്. സാന്ത്വനം രണ്ടാം ഭാഗം പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകർക്ക് തൃപ്തി നൽകുന്ന ചിത്രങ്ങളായിരുന്നു അവ. ഇപ്പോഴിതാ ഗോവിന്ദിന്റെ ഏറ്റവും അടുത്ത സിനിമ സുഹൃത്തുക്കളിൽ ഒരാളായ മിയയെയും കുടുംബത്തെയും കണ്ടതിന്റെ ഫോട്ടോസ് ഗോവിന്ദും പോസ്റ്റ് ചെയ്തു.

മിയ, ഭർത്താവ് അശ്വിൻ ഫിലിപ്പ്, മകൻ ലുക്ക എന്നിവർക്ക് സമയം ചിലവഴിക്കുകയും ചെയ്തു നവദമ്പതികൾ. ലൂക്കയെ എടുത്ത് നിൽക്കുന്ന ഗോവിന്ദന്റെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഗോവിന്ദന്റെ മറ്റൊരു സിനിമ സുഹൃത്തായ അഞ്ജു കുര്യൻ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. വൈകാതെ തന്നെ ഗോവിന്ദിനും ഗോപികയ്ക്കും കൂടി ഒരു കുട്ടിയുണ്ടാവട്ടെ എന്നൊക്കെ ചിലർ ആശംസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.

ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഗോപികയും ഗോവിന്ദും മിയയും കുടുംബവും ഒത്തുകൂടിയത്. “ഹാപ്പിനെസ്സ്’ എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് കുറിച്ചത്. ദി റോഡ് എന്ന തമിഴ് ചിത്രമാണ് മിയയുടെ അവസാനമിറങ്ങിയത്. ബിജു മേനോൻ, ആസിഫ് അലി എന്നിവർ ഒന്നിക്കുന്ന തലവൻ എന്ന ചിത്രത്തിലാണ് ഇപ്പോൾ മിയ അഭിനയിക്കുന്നത്. ഗോവിന്ദ് വിവാഹശേഷം സിനിമ രംഗത്ത് സജീവമായിട്ടില്ല.