മലയാള സിനിമയിലെ ഇന്നത്ത തലമുറയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. യൂത്തിന്റെ പൾസ് അറിയുന്ന സംഗീതം സമ്മാനിക്കാൻ പലപ്പോഴും ഗോപി സുന്ദർ എന്ന സംഗീതജ്ഞൻ സാധിച്ചിട്ടുണ്ട്. കോപ്പിയടി എന്നൊക്കെ പലപ്പോഴും ആരോപണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഗോപി സുന്ദറിന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും തട്ടിയില്ല എന്നതാണ് സത്യം. ഇപ്പോൾ അന്യഭാഷകളിലും ഗോപി സുന്ദർ സജീവമാണ്.
സംഗീതവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഗോപി സുന്ദറിന്റെ പേരുകൾ നിറഞ്ഞ് നിന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഗോപി സുന്ദർ വാർത്തകളിൽ ഇടംപിടിക്കുന്നത് മറ്റൊരു കാര്യമായി ബന്ധപ്പെട്ടാണ്. രണ്ട് മാസങ്ങൾക്ക് മുമ്പായി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച സന്തോഷ വിശേഷം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നത്.
അത് കഴിഞ്ഞ ഗോപിസുന്ദറിനും അമൃത സുരേഷിനും എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഗോപി സുന്ദർ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മറ്റൊരു ഗായികയുമായി വർഷങ്ങളായി ലിവിങ് റിലേഷനിൽ ആയിരുന്നു. അതും വേർപിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി ഒന്നിച്ചത്. അമൃതയും നേരത്തെ വിവാഹിതയായിരുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പല കമന്റുകൾ അവർക്ക് എതിരെ വന്നിരുന്നു.
വിമർശനങ്ങൾ അതിന്റെ വഴിക്ക് വിടുകയും ചലപ്പോൾ മറുപടി നൽകുകയും അവർ ചെയ്തു. ഇപ്പോഴിതാ അമൃതയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനം ആഘോഷമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ. അമൃതയുടെ ജന്മദിനത്തിൽ ഗോപി സുന്ദർ പല സർപ്രൈസുകളും ഒരുക്കിയിരുന്നു. അനിയത്തി അഭിരാമിക്കും ഗോപിസുന്ദറിനും ഒപ്പം നിന്ന് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. കേക്ക് മുറിച്ച ശേഷം അവസാനം അമൃതയ്ക്ക് ഒരു ചുംബനം നൽകുകയും ചെയ്തു ഗോപി സുന്ദർ.
View this post on Instagram