തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി ഗായത്രി സുരേഷ്. ജമ്നാപ്യാരിയിലൂടെ വന്ന ഗായത്രി പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗായത്രി വളരെ ഓപ്പണായി സംസാരിക്കുന്ന ഒരാളാണെന്ന് അഭിമുഖങ്ങളിൽ നിന്ന് ഏറെ വ്യക്തമാണ്. അതിന്റെ പേരിൽ പലപ്പോഴും ട്രോളുകളിൽ നിറഞ്ഞ് നിന്നിട്ടുണ്ട്.
അങ്ങനെ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു അഭിമുഖമായിരുന്നു പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗായത്രി അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രിയുടെ ഫോണിന്റെ വാൾപേപ്പർ പ്രണവിന്റെ ഫോട്ടോ ആയിരുന്നുവെന്നും ഇപ്പോഴും അത് തന്നെയാണോ എന്നും സുഹൃത്തായ നടി മാനസ രാധാകൃഷ്ണൻ ചോദിച്ചു.
ഇതിന് ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. “ഇപ്പോൾ വാൾപേപ്പർ അതല്ല.. അത് ഞാൻ മാറ്റി. എനിക്ക് പ്രണവിനെ ഇഷ്ടമാണ്. ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയിൽ പ്രണവിനോട് ഒരു ഇഷ്ടമുണ്ട്. ഞാൻ വളരെ സിനിമാറ്റിക് ആൻഡ് ഡ്രമാറ്റിക് ആയിട്ടുള്ള ഒരാളാണ്. ഞാൻ ഒരു അഭിമുഖത്തിൽ എന്താ പറഞ്ഞതെന്ന് വച്ചാൽ എനിക്ക് ആരാധന പ്രണവ് ആണെന്ന് പറഞ്ഞാൽ മതി. പക്ഷേ ഞാൻ പറഞ്ഞത് എന്റെ മനസ്സിൽ ഒരാളെ ഉള്ളൂ അത് പ്രണവ് മോഹൻലാൽ ആണെന്നാണ്.
അത് എടുത്ത് എല്ലാവരും കൂടി ട്രോൾ ചെയ്തു. ഞാൻ പോകുന്ന എല്ലാ ഇന്റർവ്യൂവിലും എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. വരും വരായിക അറിയാതെ ഞാൻ അതിനൊക്കെ മറുപടിയും കൊടുത്തു. പിന്നീട് ഞാൻ ഒരു ബ്രേക്ക് എടുത്തു. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഇപ്പോഴും എനിക്ക് പ്രണവിനെ ഇഷ്ടമാണ്. ഞാൻ ആരാധിക്കുന്നു. പുള്ളിയെ ഞാൻ ഒരു തവണയേ കണ്ടിട്ടുള്ളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷനിൽ വച്ചാണ്.
പുള്ളിയെ കുറിച്ച് എല്ലാവരും പറയുന്നത് ഇൻട്രോവേർട്ടാണ് എന്നൊക്കെ. ഞാൻ നേരിൽ കണ്ടപ്പോൾ എനിക്ക് കൈ തന്നു. ഞാൻ താങ്കളെ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്ന് പറഞ്ഞു. എനിക്ക് ഹായ് പറഞ്ഞിട്ട് പുള്ളി പുള്ളിയുടെ ഷോട്ട് എടുക്കാനും പോയി. ആ ലൊക്കേഷനിലാണ് ഞാൻ കണ്ടിട്ടുള്ളത്. പിന്നീട് ഞാൻ അങ്ങേരെ കണ്ടിട്ടുകൂടിയില്ല..”, പ്രണവിനെ കുറിച്ച് ഗായത്രി പറഞ്ഞു. ഒരുപാട് വലിയ സിനിമകൾ ഒന്നും പിന്നീട് ഗായത്രി അധികം ചെയ്തിട്ടില്ല.