മഴവിൽ മനോരമയിൽ 2013-ൽ ആരംഭിച്ച ഇന്ദിര എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്ത ഒരാളാണ് നടി ഗായത്രി അരുൺ. പരസ്പരത്തിലെ ദീപ്തി ഐ.പി.എസിനെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. സീരിയൽ കഴിഞ്ഞിട്ടും ഇന്നും ഗായത്രി ആ റോളിലാണ് അറിയപ്പെടുന്നത്.
അഞ്ച് വർഷത്തോളം സംപ്രേക്ഷണം ചെയ്ത പരമ്പരയുടെ ക്ലൈമാക്സ് രംഗങ്ങൾ ട്രോളുകൾ കൊണ്ട് നിറഞ്ഞിരുന്നെങ്കിലും അതുവരെയും റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കാൻ കഴിഞ്ഞിരുന്നു. ആ സീരിയലിന് ശേഷം ഗായത്രിയെ സീരിയലിൽ പിന്നീട് കണ്ടിട്ടില്ലെങ്കിലും സിനിമകളിൽ സജീവമായി അഭിനയിക്കുന്നുണ്ട്. 2017-ലാണ് ഗായത്രി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.
അനൂപ് മേനോന്റെ സർവോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യമായി അഭിനയിച്ചത്. ഓർമ്മ എന്ന സിനിമയിലാണ് ആദ്യമായി നായികയാവുന്നത്. തൃശൂർ പൂരം, വൺ തുടങ്ങിയ സിനിമകളിലും ഗായത്രി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഈ അടുത്തിടെ സുരാജിന്റെ നായികയായി അഭിനയിച്ച ലവ് ജിഹാദാണ് ഗായത്രിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
View this post on Instagram
അഭിനയത്രി മാത്രമല്ല ഒരു എഴുത്തുകാരി കൂടിയാണ് ഗായത്രി. ‘അച്ചപ്പം കഥകൾ’ എന്ന പുസ്തകം ഗായത്രി എഴുതിയിട്ടുണ്ട്. ഗായത്രിയുടെ ഒരു കട്ട സ്റ്റൈലിഷ് വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. രജനികാന്തിനെ പോലെ സ്റ്റൈലിൽ കൂളിംഗ് ഗ്ലാസ് വെക്കുന്ന ഒരു വീഡിയോയാണ് ഗായത്രി പോസ്റ്റ് ചെയ്തത്. രോഹിത് ആണ് വീഡിയോ എടുത്തിരിക്കുന്നത്. ടെസ്സയുടെ സ്റ്റൈലിങ്ങിൽ സന്നയുടെ മേക്കോവറിലാണ് ഗായത്രി ഞെട്ടിച്ചിരിക്കുന്നത്.