‘ജന്മദിനം തായ്‌ലൻഡിൽ ആഘോഷിച്ച് ബിഗ് ബോസ് താരം, ഹോട്ട് ലുക്കിൽ നടി ഗബ്രിയേല..’ – ഫോട്ടോസ് വൈറൽ

താരങ്ങൾ ജന്മദിനം ആഘോഷിക്കാൻ വേണ്ടി മിക്കപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകാറുണ്ട്. അവിടെ വച്ച് ഒരു തകർപ്പൻ ജന്മദിനം ആഘോഷവും അവർ നടത്താറുണ്ട്. സിനിമയിൽ അഭിനയിക്കുന്ന മിക്ക താരങ്ങളും ഇന്ന് അവധി ആഘോഷത്തിനും ജന്മദിനാഘോഷത്തിനും സമയം കണ്ടെത്തി യാത്രകൾ പോകുന്നു. തന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി ഒരു ബിഗ് ബോസ് താരമിപ്പോൾ തായ്‌ലൻഡിൽ പോയിരിക്കുകയാണ്.

തമിഴ് ബിഗ് ബോസ് ഷോ കാണാറുളളവർ ഈ താരത്തിന്റെ ആരാധകരായി മാറിയിട്ടുണ്ടാകും. നാലാമത്തെ സീസണിൽ മത്സരാർത്ഥിയായി എത്തിയ നടി ഗബ്രിയേല ചാർൾടൺ ആണ് തായ്‌ലണ്ടിലേക്ക് പോയിരിക്കുന്നത്. ഡിസംബർ 18-ന് ഗബ്രിയേലയുടെ ഇരുപത്തിരണ്ടാം ജന്മദിനമാണ്. ബിഗ് ബോസിലെ ഫൈനലിസ്റ്റ് ആയിരുന്നു ഗബ്രിയേല. അതുകൊണ്ട് തന്നെ കുറച്ച് മലയാളികൾക്ക് താരം സുപരിചിതയാണ്.

അതുമല്ലെങ്കിൽ തന്നെ തമിഴിൽ സൂപ്പർഹിറ്റായ ധനുഷ് ചിത്രമായ ത്രീയിൽ ഗബ്രിയേല ഒരു റോളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ ഒരു നാൾ, അപ്പ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുള്ള ഗബ്രിയേല ടെലിവിഷൻ ഷോകളിൽ നിറസാന്നിധ്യമാണ്. ഇപ്പോൾ തമിഴ് സീരിയലായ ഈരാമന റോജാവേ 2-വിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഒരു താരം തന്നെയാണ് ഗാബി.

തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് ഗബ്രിയേല. ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ ചുറ്റി കറങ്ങി കാണുന്ന ചിത്രങ്ങളാണ് ഗബ്രിയേല പോസ്റ്റ് ചെയ്തത്. പലരും താരത്തിന് മുൻകൂട്ടി ജന്മദിനം ആശംസിച്ചപ്പോൾ ചിലർ താരത്തിന്റെ വസ്ത്രധാരണത്തിനെ കുറിച്ച് വളരെ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. തമിഴിലെ താരങ്ങൾക്ക് ഇത്തരത്തിലുള്ള കമന്റുകൾ സ്ഥിരം ലഭിക്കാറുള്ളതാണ്. ആരും പ്രതികരിക്കാറില്ല.