ദൃശ്യം എന്ന സിനിമയിലൂടെ കേരളക്കര മുഴുവനും ഞെട്ടിച്ച അഭിനയ പ്രകടനത്തിലൂടെ ജനഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് നടി എസ്തർ അനിൽ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ എസ്തർ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഇനി നായികയായുള്ള പ്രകടനത്തിന് വേണ്ടിയാണ് എസ്തറിന്റെ ആരാധകർ കാത്തിരിക്കുന്നത്. വൈകാതെ തന്നെ ഉണ്ടാകുമെന്നും ആണ് പ്രതീക്ഷ.
എസ്തർ ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആണ്. പലപ്പോഴും എസ്തറിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും പിന്നീട് അതിൽ നിന്ന് ചിലപ്പോഴൊക്കെ മോശം കമന്റുകളും ഒക്കെ ഉണ്ടാവാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ ഒരിക്കൽ ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ എസ്തറിനെ വിമർശിച്ചപ്പോൾ അതിന് എതിരെ പരസ്യമായി പ്രതികരിച്ചിരുന്നു താരം.
പിന്നീട് ആ പ്രോഗ്രാമിലെ താരങ്ങൾ മാപ്പുപറയുകയും ചെയ്തു. അന്ന് എസ്തറിന് പിന്തുണ അറിയിച്ചുകൊണ്ട് മലയാള സിനിമയിലെ പല പ്രമുഖനടിമാരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം എസ്തർ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് മേക്കോവറിലാണ് എസ്തർ ഈ തവണ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
View this post on Instagram
സ്യുട്ട് ധരിച്ചാണ് ഈ തവണ എസ്തർ ഫോട്ടോഷൂട്ട് ചെയ്തത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. കണ്ണൻ ദാസാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അരുൺ പയ്യടിമേത്തലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ജോയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. പ്രിയങ്ക പ്രഭാകറാണ് സ്റ്റൈലിംഗ്. മുജി റഹ്മാനാണ് കോസ്റ്റിയൂം ഡിസൈനർ.