‘ഇതൊക്കെയാണ് കപ്പിൾ ഗോൾസ്!! മാലിദ്വീപ് ബീച്ച് റിസോർട്ടിൽ ജീവയും അപർണയും..’ – വീഡിയോ വൈറൽ

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള ഒരു കൂട്ടരാണ് ടെലിവിഷൻ അവതാരകർ. ചിലർ വർഷങ്ങളായി സിനിമയിൽ അഭിനയിച്ച് നേടുന്ന ഫെയിമിനെക്കാൾ അവതാരകർ ചുരുങ്ങിയ സമയംകൊണ്ട് നേടിയെടുക്കാറുണ്ട്. ചിലർക്ക് ഫാൻസ്‌ അസോസിയേഷനുകൾ വരെയുണ്ടെന്നതാണ് മറ്റൊരു സത്യം.

എങ്കിൽ അവതാരകരായ ദമ്പതിമാർ കൂടെയാണെങ്കിലോ? പിന്നെ പറയുകയും വേണ്ട!! അതെ അവതരണ രംഗത്തേക്ക് താരദമ്പതികളാണ് ജീവ ജോസഫും അപർണ തോമസും. ജീവയാണ് ഈ മേഖലയിൽ ആദ്യം വരുന്നതെങ്കിലും അപർണയും ഇത് ചെയ്യാൻ താല്പര്യമുള്ള ഒരാളായിരുന്നു. അങ്ങനെയാണ് ഇരുവരും ഒരുമിച്ച് സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമിൽ അവതാരകരായി മാറിയത്.

അതിന് മുമ്പ് ജീവ അതെ ചാനലിലെ സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പേരെടുത്തയാളാണ്. ജീവയുടെ അവതരണ ശൈലി തന്നെ ഒരുപാട് പേർക്ക് ഇഷ്ടമാണ്. ആ ഷോയിലെ വിധികർത്താക്കളെ പോലെ പലപ്പോഴും തന്റെ തമാശകളിലൂടെ പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. ഇരുവരും അഭിനയ രംഗത്തും ഏറെ തങ്ങളുടെ കഴിവുകൾ തെളിയിക്കുകയാണ്.

അപർണയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതിൽ ധാരാളം വീഡിയോസ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അപർണയും ജീവയും ഒരുമിച്ച് മാലിദ്വീപിൽ ട്രിപ്പ് പോയിരിക്കുകയാണ്. ഏതൊരു കപ്പിളും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് അത്. അവിടെ നിന്നുള്ള ചിത്രങ്ങളും ചെറിയ വീഡിയോസുമെല്ലാം ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.