‘കാത്തിരിപ്പിന് വിരാമം!! നയൻ‌താര ഇനി ബാലതാരമല്ല, തമിഴിൽ നായികയാകുന്നു..’ – സന്തോഷം പങ്കുവച്ച് താരം

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി വൈകാതെ തന്നെ നായികയായി മാറുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർ ബാലതാരം എന്ന ലേബൽ മാറാൻ വേണ്ടി കുറച്ച് വർഷം ബ്രേക്ക് എടുത്ത ശേഷം നായികയായി തിരിച്ചുവരവ് നടത്താറുണ്ട്. 2005-ൽ പുറത്തിറങ്ങിയ കിലുക്കം കിലുക്കിലുക്കം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് നയൻ‌താര ചക്രവർത്തി.

പത്ത് വർഷത്തോളം നയൻ‌താര സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2016-ലാണ് നയൻ‌താര അവസാനമായി അഭിനയിച്ചത്. 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം നയൻ‌താര വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയാണ്, അതും നായികയായി. തമിഴിൽ സൂപ്പർഹിറ്റായ ജന്റിൽമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നയൻ‌താര തിരിച്ചുവരവ് നടത്തുന്നത്.

1993-ൽ പുറത്തിറങ്ങിയ ജന്റിൽമാനിൽ അർജുനും മധുബാലയുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഏകദേശം 175 ദിവസത്തോളം തീയേറ്ററുകളിൽ ഓടി വലിയ വിജയം നേടിയ ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ നയൻ‌താരയുടെ നായികയായുള്ള തിരിച്ചുവരവ് പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നുമുണ്ട്. ജന്റിൽമാന്റെ നിർമ്മാതാവ് കെ.ടി കുഞ്ഞുമോനോപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നയൻ‌താര ഈ കാര്യം അറിയിച്ചത്.

“എന്നെ ജെന്റിൽമാൻ 2-ലെ നായികയായി അവതരിപ്പിക്കുന്നതിന് കെ.ടി കുഞ്ഞുമോൻ സാറിന് ആത്മാർത്ഥമായ നന്ദി..”, നയൻ‌താര ചിത്രത്തോടൊപ്പം കുറിച്ചു. ഇതിന് പിന്നാലെ ഒരു കിടിലം ഫോട്ടോഷൂട്ടും താരം ചെയ്തത് പങ്കുവച്ചിട്ടുണ്ട്. സുരേഷ് സുഗുവാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.