‘ജോർജുകുട്ടിക്ക് വീണ്ടും പണിയാകുമോ! ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിൽ അഭിനയിക്കുന്ന കുട്ടികളെ മലയാളി പ്രേക്ഷകർ എന്നും ഉറ്റുനോക്കാറുണ്ട്. അവർ സിനിമകളിൽ പിന്നീട് നായകനായോ നായികയായോ ഒക്കെ മടങ്ങിയെത്തുന്നതും പതിവ് കാഴ്ചയാണ്. മോഹൻലാൽ നായകനായ ഒരു നാൾ വരും എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ ബാലതാരമായിരുന്നു എസ്തർ അനിൽ. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടി.

പക്ഷേ എസ്തറിന് ഏറെ പ്രശംസകൾ ലഭിച്ച ചിത്രമെന്ന് പറയുന്നത് മോഹൻലാലിന്റെ തന്നെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ്. അതിലും അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച എസ്തറിന്റെ ക്ലൈമാക്സിലെ പ്രകടനമൊക്കെ പ്രേക്ഷകരുടെ കൈയടികളും പ്രശംസകളും നേടിയിരുന്നു. അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങൾ എസ്തർ അവതരിപ്പിച്ചെങ്കിലും ഇന്നും ഓർത്തിരിക്കുന്നത് ദൃശ്യത്തിലൂടെ ആണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തർ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചപ്പോൾ അതിന് താഴെ ജോർജുകുട്ടിക്ക് വീണ്ടും പണിയാകുമോ എന്നും ദൃശ്യം അടുത്ത പാർട്ടിൽ ഇളയ മകൾ കാരണം ഒരു കൊ.ല കൂടെ നടക്കാൻ സാധ്യത കാണുന്നുണ്ടെന്നും ഒക്കെ കമന്റുകൾ വരികയുണ്ടായി. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ റൂഹ് ബ്രൈഡൽസിന്റെ ഔട്ട് ഫിറ്റിലാണ് എസ്തർ ഫോട്ടോഷൂട്ട് ചെയ്തത്.

അമൽ അജിത്കുമാറാണ് എസ്തറിന് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തത്. അഖിൽ ചന്ദ്രനാണ് ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിമിശംനേരം കൊണ്ട് തന്നെ എസ്തറിന്റെ ഈ ഫോട്ടോസ് വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. അനിഖ സുരേന്ദ്രൻ, ഗൗരി ജി കിഷൻ, സുരഭി ലക്ഷ്മി, പാരീസ് ലക്ഷ്മി തുടങ്ങിയ താരങ്ങൾ കമന്റുകളും ഇട്ടിട്ടുണ്ട്. ദൃശ്യം 2, ജാക്ക് ആൻഡ് ജില്ല് എന്നിവയാണ് മലയാളത്തിൽ അവസാനമിറങ്ങിയ ചിത്രങ്ങൾ.