‘ഗ്ലാമറസ് ലുക്കിൽ വീണ്ടും അമ്പരിപ്പിച്ച് നടി എസ്തർ അനിൽ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് എസ്തർ അനിൽ. വളരെ പെട്ടന്നായിരുന്നു ബാലതാരമായുള്ള എസ്തറിന്റെ വളർച്ച. ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങളിലൂടെ എസ്തർ ബാലതാരമായി തിളങ്ങിയിരുന്നു. തുടക്കത്തിൽ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച എസ്തറിന്റെ കരിയർ ബ്രേക്ക് സിനിമയായി മാറിയത് ദൃശ്യമാണ്.
ഇന്നും ദൃശ്യത്തിലെ അനു മോൾ എന്ന പേരിൽ തന്നെയാണ് താരം അറിയപ്പെടുന്നത്. ദൃശ്യത്തിന് മുമ്പും ശേഷവും എസ്തറിനെ ശ്രദ്ധിച്ചാൽ തന്നെ പ്രേക്ഷകർക്ക് കാര്യം മനസ്സിലാവും. ദൃശ്യത്തെ അനുമോളെ അത്ര ഗംഭീരമായിട്ടാണ് എസ്തർ അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിൽ മോഹൻലാലിനെ പോലെ തന്നെ മികച്ച പ്രകടനമായിരുന്നു എസ്തറിൽ നിന്നും ലഭിച്ചത്.
അതിന് ശേഷം ദൃശ്യത്തിന്റെ അന്യഭാഷാ റീമേക്കുകളിലും എസ്തർ തന്നെ അഭിനയിച്ചു. പിന്നീട് ഏഴ് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ജോർജുകുട്ടിയും കുടുംബവും വന്നപ്പോൾ ഏറ്റവും കൂടുതൽ മാറ്റം വന്നത് എസ്തറിന് തന്നെയായിരുന്നു. കൊച്ചുകുട്ടിയിൽ നിന്ന് ഒരു കൗമാരക്കാരിയായി താരം വളർന്നു. എസ്തർ സോഷ്യൽ മീഡിയകളിലും അതിന് ശേഷം ശ്രദ്ധപിടിച്ചുപറ്റി. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ എസ്തർ പലപ്പോഴും പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്.
ഒരു നായികയായി അഭിനയിക്കാനുള്ള ലുക്കിലേക്ക് എസ്തർ മാറി കഴിഞ്ഞു. ന്യൂ ഇയർ സ്പെഷ്യലായി തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് എസ്തർ. അസാനിയ നസ്രിന്റെ ഡിസിൻജിനിലുള്ള വസ്ത്രങ്ങളിൽ ഹോട്ട് ലുക്കിലാണ് എസ്തറിനെ കാണാൻ സാധിക്കുക. സരിൻ രാംദാസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ്.