മലയാളക്കരയെ തിയേറ്ററിൽ ത്രില്ല് അടിപ്പിച്ച് കണ്ട ഒരു സിനിമയായിരുന്നു മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ദൃശ്യം മാത്രമല്ല അതിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർ ഒടിടിയിലൂടെ രോമാഞ്ചം നൽകി ത്രില്ല് സമ്മാനിച്ചിരുന്നു. മോഹൻലാൽ ജോർജുകുട്ടി എന്ന കഥാപാത്രമായി നിറഞ്ഞാടിയ ആ ചിത്രത്തിൽ മീന ഭാര്യയായും അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ മക്കളായും അഭിനയിച്ചു.
സിനിമയുടെ ആദ്യ ഭാഗത്തിൽ ക്ലൈമാക്സിന് തൊട്ട് മുമ്പ് പ്രേക്ഷകരെ പിടിച്ചിരുത്തി രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ചത് എസ്തർ ആയിരുന്നു. ഇന്നും ജോർജുകുട്ടിയുടെ രണ്ടാമത്തെ മകൾ അനുമോൾ എന്ന കഥാപാത്രമായിട്ടാണ് എസ്തർ അറിയപ്പെടുന്നത് തന്നെ. അതിന് മുമ്പും ശേഷവും എസ്തർ ബാലതാര വേഷങ്ങൾ ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗത്തിലും എസ്തർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ഏഴ് വർഷങ്ങൾക്ക് ശേഷമായിരുന്നു രണ്ടാം ഭാഗം ഇറങ്ങിയത്.
അപ്പോഴും കഥാപാത്രത്തിന് മാത്രമല്ല, എസ്തറിനും മാറ്റങ്ങൾ ഒരുപാട് വന്നു. ചെറിയ കുട്ടിയായി പ്രേക്ഷകർ കണ്ട എസ്തർ ആയിരുന്നില്ല രണ്ടാം ഭാഗത്തിൽ. സിനിമയിൽ മാത്രമല്ല പുറത്തും മലയാളികളെ എസ്തർ അമ്പരിപ്പിച്ചു. ഗ്ലാമറസ്, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിലൂടെയായിരുന്നു എസ്തറിന്റെ മാറ്റങ്ങൾ വന്നത്. വൈകാതെ തന്നെ മലയാള സിനിമയ്ക്ക് ഒരു നായികയെ കൂടി കിട്ടുമെന്നും മലയാളികൾ പ്രതീക്ഷിക്കുന്നു.
ഈ കഴിഞ്ഞ ദിവസം എസ്തർ ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നു. കൂൺ സീരീസ് എന്ന പേരിൽ എസ്തർ ചെയ്ത ആ ഷൂട്ടിന്റെ വീഡിയോ ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഐശ്വര്യ രാജൻ എന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മനോഹരമായ വെള്ള ഗൗണിലാണ് എസ്തർ തിളങ്ങിയത്. ജാൻകി ബ്രൈഡൽ ആയിരുന്നു ഗൗൺ ഡിസൈൻ ചെയ്തത്. ജെഷ്മ ആയിരുന്നു മേക്കപ്പ് ചെയ്തത്.
View this post on Instagram