February 29, 2024

‘ബ്രൈഡൽ ലുക്കിൽ തിളങ്ങി നടി എസ്തർ അനിൽ, തന്റെ വിവാഹമല്ലെന്ന് താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ആളാണ് എസ്തർ അനിൽ. അതും മോഹൻലാലിൻറെ മകളായി ദൃശ്യത്തിൽ അഭിനയിച്ച് ജനശ്രദ്ധ ആകർഷിച്ച എസ്തർ, അതിന് മുമ്പ് ഒരുപാട് സിനിമകളിൽ കുട്ടി താരമായി വേഷമിട്ടിട്ടുണ്ട്. ദൃശ്യത്തിലെ അനുമോളായി വേഷമിട്ട എസ്തറിന്റെ ഒരു ഗംഭീര പ്രകടനമാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. പ്രതേകിച്ച് ക്ലൈമാക്സ് രംഗങ്ങളിൽ.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മോഹൻലാലിൻറെ ജോർജുകുട്ടിയോളം തന്നെ എസ്തറിന്റെ അനുമോളും മനസ്സിൽ കയറി. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയ സമയത്തുള്ള എസ്തറിന്റെ മാറ്റമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. കുഞ്ഞു കുട്ടിയായി കണ്ട എസ്തറിനെ രണ്ടാം ഭാഗത്തിൽ എത്തിയപ്പോൾ ഒരു വലിയ ആളായി മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിലും എസ്തർ ആ സമയങ്ങളിൽ വളരെ സജീവമാകാൻ തുടങ്ങിയിരുന്നു.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ എസ്തർ തന്നെ അഭിനയിച്ചപ്പോൾ, രണ്ടാം ഭാഗത്തിന്റെ തെലുങ്കിലും എസ്തർ തിളങ്ങി. മഞ്ജു വാര്യർക്ക് ഒപ്പമുള്ള ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റെ പുറത്തിറങ്ങിയ അവസാന സിനിമ. ഇനി എസ്തറിനെ നായികയായി കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. എസ്തറിന്റെ ചില ഫോട്ടോഷൂട്ടുകൾ കണ്ടിട്ടാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

അതെ സമയം ഒരു ക്രിസ്ത്യൻ കല്യാണപെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങിയുള്ള എസ്തറിന്റെ ഫോട്ടോഷൂട്ടാണോ വൈറലാവുന്നത്. “എന്റെ കല്യാണമല്ല..” എന്ന തലക്കെട്ട് നൽകിയാണ് എസ്തർ ഫോട്ടോ പോസ്റ്റ് ചെയ്തത്. എസ്തറിന്റെ സഹോദരൻ എബ്രഹാം ഇവാൻ അനിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മിറാഷിന്റെ തൂവെള്ള നിറത്തിലെ ഗൗണാണ് എസ്തർ ധരിച്ചിരിക്കുന്നത്. പ്രബിനാണ് മേക്കപ്പ് ചെയ്തത്.