‘കാളിദാസ് ജയറാമിന്റെ നായികയല്ലേ ഇത്!! പൂളിൽ ഹോട്ട് ലുക്കിൽ നടി ദുഷാര വിജയൻ..’ – ഫോട്ടോസ് വൈറൽ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ലോക്ക്.ഡൗൺ നാളുകളിൽ ആമസോൺ പ്രൈമിൽ റിലീസായ ചിത്രമായിരുന്നു സാർപ്പട്ട പരമ്പരൈ. ആര്യ നായകനായി അഭിനയിച്ച സിനിമ ബോക്‌സിംഗ് പശ്ചാത്തലമാക്കി ഇറങ്ങിയതാണ്. ഒരുപക്ഷേ തിയേറ്ററുകളിൽ ഇറങ്ങിയിരുന്നെങ്കിൽ വലിയ വിജയമാകേണ്ടിയിരുന്ന സിനിമ കൂടിയായിരുന്നു ഇത്. അതിൽ നായികയായി അഭിനയിച്ച താരത്തെ സിനിമ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

ദുഷാര വിജയൻ എന്ന നടിയാണ് നായികയായി അഭിനയിച്ചത്. ദുഷാരയുടെയും മികച്ച ഒരു പ്രകടനമാണ് പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിച്ചത്. ദുഷാരയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ബോധയ് യേരി ബുദ്ധി മാറി എന്ന തമിഴ് സിനിമയിലൂടെയാണ് ദുഷാര അഭിനയത്തിലേക്ക് വരുന്നതെങ്കിലും സാർപ്പട്ട പരമ്പരൈയാണ് മലയാളികൾക്ക് ഇടയിൽ കൂടി ദുഷാരയെ സുപരിചിതയാക്കി മാറ്റിയത്.

മലയാളികൾ പ്രിയപ്പെട്ട നടൻ ജയറാമിന്റെ മകനായ കാളിദാസിന്റെ നായികയായി പാ രഞ്ജിത്തിന്റെ തന്നെ ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന സിനിമയാണ് അവസാനമായി ദുഷാരയുടെ പുറത്തിറങ്ങിയത്. ഒരു ദളിത് പെൺകുട്ടിയായിട്ടാണ് സിനിമയിൽ ദുഷാര അഭിനയിച്ചത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. അനീതിയാണ് ദുഷാരയുടെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ.

അതെ സമയം ദുഷാര പുതിയ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോയാണ് വൈറലാവുന്നത്. ഒരു പൂളിൽ ബി.ക്കിനിയിൽ ഇരിക്കുന്ന ഫോട്ടോസാണ് ദുഷാര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ടായല്ലോ എന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ദുഷാര ഒ.ടി.ടി പ്ലേയുടെ അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്ക് കഴിഞ്ഞ ദിവസം തരംഗമായിരുന്നു.