‘ഗോപി സുന്ദറിന് ഒപ്പം പട്ടായയിൽ കറക്കം!! വിമർശകരുടെ വായടപ്പിച്ച് അമൃത സുരേഷ്..’ – ഫോട്ടോസ് വൈറൽ

‘ഗോപി സുന്ദറിന് ഒപ്പം പട്ടായയിൽ കറക്കം!! വിമർശകരുടെ വായടപ്പിച്ച് അമൃത സുരേഷ്..’ – ഫോട്ടോസ് വൈറൽ

സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ 2007-ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗായിക അമൃത സുരേഷ്. ഷോയിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച ഒരു മത്സരാർത്ഥി ആയിരുന്നു അമൃത. ഷോയിൽ നിന്ന് ഫൈനലിന് തൊട്ടുമുമ്പാണ് അമൃത പുറത്തായത്. ആരാധകരെയും പ്രേക്ഷകരെയും ഏറെ സങ്കടത്തിൽ ആഴ്ത്തിയ ഒരു പുറത്താക്കലായിരുന്നു അത്.

സ്റ്റാർ സിംഗറിൽ പങ്കെടുത്ത ശേഷം അമൃതയ്ക്ക് സിനിമയിൽ പാടാൻ അവസരങ്ങൾ ലഭിച്ചു. അനിയത്തി അഭിരാമിയ്ക്ക് ഒപ്പം അമൃതഗമയ എന്നൊരു മ്യൂസിക് ബാൻഡ് ആരംഭിച്ച അമൃത അതിലൂടെയും ജനശ്രദ്ധ നേടിയെടുത്തു. നടൻ ബാലയുമായി വിവാഹിതയായ അമൃതയ്ക്ക് അവന്തിക എന്ന പേരിൽ ഒരു മകളുമുണ്ടായി. പിന്നീട് ബാലയുമായി വേർപിരിഞ്ഞ അമൃത വർഷങ്ങളോളം മകൾക്ക് ഒപ്പമാണ് വേറെ വിവാഹം കഴിക്കാതെയാണ് ജീവിച്ചത്.

ഈ വർഷമാണ് അതിന് മാറ്റം വന്നത്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ അമൃത തീരുമാനിച്ചിരുന്നു. പക്ഷേ അതിന് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിലൊന്നും തളർന്ന് വീഴുന്ന ഒരാളായിരുന്നു അമൃത. മകൾക്കും ഗോപിസുന്ദറിനും ഒപ്പമുള്ള ജീവിതവുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് അമൃത.

ഇതിനിടയിൽ അമൃത തെലുങ്കിലാണ് ആദ്യമായി പാടാൻ ഒരുങ്ങുകയാണ്. ഗോപി സുന്ദറിന് ഒപ്പം മ്യൂസിക് വീഡിയോസും അമൃത ചെയ്യുന്നുണ്ട്. വിമർശനങ്ങൾക്ക് മറുപടി കൊടുക്കുന്നത് ഇരുവരും ഒരുമിച്ചുള്ള സന്തോഷമായ ചിത്രങ്ങൾ കൊണ്ടാണ്. ഇപ്പോഴിതാ അമൃതയും ഗോപിസുന്ദറും തായ്‌ലൻഡിലെ പട്ടായയിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. പട്ടായ ഡയറീസ് എന്ന ക്യാപ്ഷനാണ് ഇതിന് നൽകിയത്. നിക്കർ ഇടാൻ മറന്നോയെന്ന് വിമർശനവും വന്നിട്ടുണ്ട്.

CATEGORIES
TAGS