‘സുഹൃത്തിന് ഒപ്പം തല്ലുമാലയിലെ പാട്ടിന് തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നൻ..’ – വീഡിയോ വൈറൽ

മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. നാല് സീസണുകൾ അവസാനിച്ച ബിഗ് ബോസിന്റെ അവസാനത്തേതിൽ വിജയിയായി എത്തിയത് ദിൽഷ പ്രസന്നൻ എന്ന നർത്തകിയായിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെയാണ് ദിൽഷ മലയാളികൾക്ക് സുപരിചിതയാകുന്നത്.

മറ്റൊരു മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഫാൻസ്‌ കാരണമാണ് ദിൽഷ വിജയിച്ചതെന്ന് അന്ന് വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. റോബിൻ ദിൽഷയെ ഷോയിൽ ഉണ്ടായിരുന്നപ്പോൾ പ്രൊപ്പോസ് ചെയ്തിരുന്നു. ദിൽഷ സുഹൃത്തായിട്ടാണ് റോബിനെ കണ്ടതെന്നും ഷോയിൽ നിന്ന് വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക് വിജയിച്ച് ഫൈനലിൽ എത്തിയാളാണ് ദിൽഷ.

ദിൽഷ വിജയിയാകാൻ അർഹയാണെന്ന് അതിൽ നിന്നും വ്യക്തവുമാണ്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും അതിന് എതിരെ പരസ്യമായി രംഗത്ത് വരികയും ദിൽഷ ചെയ്തിട്ടുണ്ട്. ഇപ്പോൾ അത്തരം വിമർശനങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ദിൽഷ സ്വന്തം ജീവിതം അടിച്ചുപൊളിച്ച് ജീവിക്കുകയാണ്.

നർത്തകി ആയിരുന്നത് കൊണ്ട് തന്നെ ദിൽഷ ധാരാളം ഡാൻസ് റീൽസുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്ത് ആര്യ കെ ബാലകൃഷ്ണൻ ഒപ്പം തല്ലുമാലയിലെ പാട്ടിന് നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ട്രെൻഡിന് ഒപ്പം എന്ന ക്യാപ്ഷൻ എഴുതിയ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്. അടിപൊളി ആയിട്ടുണ്ടെന്നാണ് ആരാധകർ ഡാൻസ് കണ്ട് പറഞ്ഞിരിക്കുന്നത്.