‘കടലിന് തീരത്ത് ഊഞ്ഞാലാടി നടി ദൃശ്യ രഘുനാഥ്, മാലിദ്വീപ് ട്രിപ്പുമായി താരം..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുള്ള ഒരു താരമല്ലെങ്കിൽ കൂടിയും ആദ്യ സിനിമകളിലെ പ്രകടനത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ദൃശ്യ രഘുനാഥ്. ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്ത തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ഹാപ്പി വെഡിങ്ങിൽ രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്ക് എത്തിയ താരമാണ് ദൃശ്യ.

സിജു വിൽ‌സന്റെ രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ച ദൃശ്യ, രണ്ടാം പകുതിയിലാണ് സ്‌ക്രീനിൽ ആദ്യമായി വരുന്നത് തന്നെ. പിന്നീട് ക്ലൈമാക്സ് വരെ ദൃശ്യ മികച്ച പ്രകടനം കാഴ്ച വെക്കുകയൂം ഒരുപാട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുകയും ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം ദൃശ്യ റോഷൻ മാത്യുവിന്റെ നായികയായി മാച്ച് ബോക്സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു.

അത് കഴിഞ്ഞ് നാല് വർഷത്തോളം സിനിമയിൽ ദൃഷ്യ അധികം കണ്ടിട്ടില്ല. 2021-ൽ തെലുങ്കിൽ നായികയായി തുടക്കം കുറിച്ച് തിരിച്ചുവരവ് നടത്തിയ ദൃശ്യ ഈ വർഷം ഇറങ്ങിയ ജയസൂര്യ നായകനായ ജോൺ ലൂതർ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ദൃശ്യത്തിൽ അതിൽ അനിയത്തി റോളിലാണ് തിളങ്ങിയത്. ദൃശ്യ നായികയായി അഭിനയിക്കുന്ന കൂടുതൽ സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദൃശ്യ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ മാത്രമാണ് പങ്കുവെക്കുന്നത്. കടലിന്റെ തീരത്തിന് ചേർന്ന് ഒരു ഊഞ്ഞാലിൽ ആടുന്ന ഫോട്ടോസ് ഇപ്പോൾ ദൃശ്യ പങ്കുവച്ചിട്ടുണ്ട്. ‘കടൽ തീരത്തെ ചിപ്പികൾ..’, എന്ന തലക്കെട്ട് നൽകിയാണ് ഓരോ ഫോട്ടോയും പോസ്റ്റ് ചെയ്തത്. മാലിദ്വീപിൽ നിന്ന് തിരിച്ചു കേരളത്തിലേക്ക് വരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.