‘ആക്ഷൻ ത്രില്ലറുമായി നടി തൃഷ!! ഒപ്പം അനശ്വര രാജനും, രാംഗി പുതിയ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

‘ആക്ഷൻ ത്രില്ലറുമായി നടി തൃഷ!! ഒപ്പം അനശ്വര രാജനും, രാംഗി പുതിയ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

സിനിമയിലെ നടൻമാർ ആക്ഷൻ ത്രില്ലർ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരുന്നത് പതിവ് കാഴ്ചയാണ്. ആരാധകരെ കൂടുതൽ ആവേശത്തിൽ എത്തിക്കാൻ ആക്ഷൻ സിനിമകൾക്ക് പൊതുവേ സാധിക്കാറുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ ആക്ഷൻ സിനിമകൾക്ക് വേണ്ടി ധാരാളം പ്രേക്ഷകരുണ്ട്. നടന്മാർ ചെയ്യുന്നത് പ്രേക്ഷകർ സ്ഥിരം കാണാറുണ്ടെങ്കിലും നടിമാരുടെ ആക്ഷൻ സിനിമകൾ അധികം സംഭവിക്കുന്ന ഒന്നല്ല.

മലയാളത്തിൽ വാണി വിശ്വനാഥിനെ ഒരു കാലത്ത് ആക്ഷൻ ഹീറോയിനായി പ്രേക്ഷകർ കണക്കാക്കിയിരുന്നു ഒരാളായിരുന്നു. അതിന് ശേഷം മലയാളത്തിൽ അത്തരം വേഷങ്ങളും ഉണ്ടായിട്ടില്ല അധികം നടിമാരും വന്നിട്ടില്ല. എങ്കിൽ ഇപ്പോഴിതാ തമിഴിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി തൃഷ ഒരു ആക്ഷൻ ത്രില്ലർ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. രാംഗി എന്നാണ് സിനിമയുടെ പേര്.

എങ്കേയും എപ്പോതും എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയുടെ സംവിധായകൻ എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാംഗി. മലയാളികൾക്കും സിനിമ കാണാൻ ഒരു കാരണമുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അനശ്വര രാജൻ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിക്കുന്നുണ്ട്. തുപ്പാക്കി, കത്തി തുടങ്ങിയ സിനിമകളുടെ സംവിധായകൻ എ.ആർ മുരുഗദാസാണ് തിരക്കഥ.

സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. തൃഷയുടെ ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ച ഒരു പ്രൊമോ ടീസറാണ് ഇറങ്ങിയത്. ഡിസംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൂന്ന് വർഷത്തോളമായി സിനിമ റിലീസ് പൂർത്തിയായി റിലീസ് നീട്ടി വച്ചുവരികയായിരുന്നു. ഒടുവിൽ തൃഷയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം വന്നു.

CATEGORIES
TAGS