February 26, 2024

‘ബീച്ച് ആർക്കാ ഇഷ്ടമല്ലാത്തത്!! കടലിൽ കൊച്ചുകുട്ടികളെ പോലെ കളിച്ച് ദൃശ്യ രഘുനാഥ്..’ – വീഡിയോ വൈറൽ

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കുന്ന താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ ഒരുപാട് പേരുടെ മനസ്സിൽ കയറിക്കൂടിയ ഒരു അഭിനയത്രിയാണ് നടി ദൃശ്യ രഘുനാഥ്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഹാപ്പി വെഡിങ്ങിലെ നായികയാണ് ദൃശ്യ രഘുനാഥ്.

ദൃശ്യയുടെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു അത്. സിനിമയുടെ രണ്ടാം പകുതിയിലാണ് ദൃശ്യയെ കാണിക്കുന്നത്. അതും ഒരു ബസിന് ഉള്ളിൽ വച്ചാണ് മിക്ക സീനുകളും ഷൂട്ട് ചെയ്തിട്ടുള്ളത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ദൃശ്യക്ക് ഒരുപാട് അവസരങ്ങളും ലഭിച്ചു. അതിന് ശേഷം മാച്ച് ബോക്സ് എന്ന സിനിമയിലാണ് ദൃശ്യ നായികയാവുന്നത്.

ആ സിനിമ തിയേറ്ററുകളിൽ അത്ര വിജയം നേടിയിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ അതിന് ശേഷം സജീവമായ ദൃശ്യയ്ക്ക് ഒരുപാട് ഫോളോവേഴ്സുമുണ്ട്. അവർക്കായി ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാറുള്ള ദൃശ്യ ഇപ്പോഴിതാ ഒരു ബീച്ചിൽ കളിച്ചുരസിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ ദൃശ്യ പറയുന്ന കാര്യങ്ങളും അതെ പറ്റിയാണ്. ഒരു ഫേസ് ക്രീമിന്റെ പരസ്യത്തിന് വേണ്ടിയാണ് ദൃശ്യ വീഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by DRISHYA (@drishya__raghunath)

ബീച്ച് ഇഷ്ടമല്ലാത്തവരായി ആരുണ്ടെന്നും കടലിൽ ഒക്കെ കുളിക്കാൻ എന്ത് രസമാണെന്നും പറഞ്ഞുകൊണ്ടാണ് ദൃശ്യ വീഡിയോ തുടങ്ങുന്നത്. വളരെ ക്യൂട്ട് ലുക്കിലാണ് വീഡിയോയിൽ ദൃശ്യയെ കാണാൻ കഴിയുന്നത്. ശാദി മുബാറക് എന്ന കന്നഡ ചിത്രത്തിലും ദൃശ്യ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ ജോൺ ലൂഥറാണ് ദൃശ്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.