‘യുവനടിമാരിൽ ഏറ്റവും ഫിറ്റ്‌നെസുള്ള താരം!! കഠിനമായ വർക്ക് ഔട്ടുമായി അഹാന കൃഷ്ണ..’ – വീഡിയോ വൈറൽ

രാജീവ് രവി സംവിധാനം ചെയ്തു പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അഭിനയിപ്പിച്ച് പുറത്തിറങ്ങിയ സിനിമയാണ് ഞാൻ സ്റ്റീവ് ലൂപസ്. സംവിധായകൻ ഫാസിലിന്റെ ഇളയമകൻ ഫർഹാനും നടൻ കൃഷ്ണ കുമാറിന്റെ മൂത്തമകൾ അഹാനയുമാണ് സിനിമയിൽ നായകനും നായികയുമായി അഭിനയിച്ചത്. സിനിമ വലിയ വിജയം ആയില്ലായിരുന്നെങ്കിലും അഹാനയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു.

അതിന് ശേഷം നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഇടവേള എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അനിയത്തി റോളിൽ അഹാന അഭിനയിച്ചു. അഹാനയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത് ടോവിനോ തോമസിന് ഒപ്പമുള്ള ലുക്കാ എന്ന സിനിമയാണ്. ലൂക്കയിലെ ‘നിഹാരിക ബാനർജി’ എന്ന കഥാപാത്രമാണ് അഹാനയുടെ ആരാധകർക്ക് ഏറെ ഇഷ്ടമുള്ളത്.

പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമകൾ. അഹാന ഒരു മ്യൂസിക് വീഡിയോ ഈ കഴിഞ്ഞ വർഷമാണ് സംവിധാനം ചെയ്തത്. തോന്നൽ എന്ന പേരിട്ട് ഇറങ്ങിയ മ്യൂസിക് വീഡിയോയിൽ അഹാന തന്നെയാണ് അഭിനയിച്ചത്. അടി, നാൻസി റാണി എന്നീ സിനിമകളാണ് ഇനി ഇറങ്ങാനുള്ളത്. അഹാനയുടെ അനിയത്തിമാരും മലയാളികൾക്ക് സുപരിചിതരാണ്.

അനിയത്തിയായ ഇഷാനി കഴിഞ്ഞ അഹാനയാണ് ഏറ്റവും കൂടുതൽ വർക്ക് ഔട്ട് വീഡിയോകൾ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ വർക്ക് ഔട്ടിന്റെ മ്യാരകമാണ് ഒരു വേർഷൻ അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. ഇത്രയും ഹെവി വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ടാണ് അഹാന ഫിറ്റായും സുന്ദരിയായും ഇരിക്കുന്നതെന്ന് പലരും അഭിപ്രായങ്ങൾ പറയാറുണ്ട്. അത് ഉറപ്പാക്കുന്ന വീഡിയോയാണ് ഇത്.


Posted

in

by