‘മൗനരാഗത്തിലെ സോണിയ അല്ലേ ഇത്!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിസ്വേത മഹാലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് മൗനരാഗം. ഏകദേശം അറുനൂറിൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞ സീരിയലിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ഐശ്വര്യ റാംസെ എന്ന പുതുമുഖമാണ്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും പ്രശ്നങ്ങളുമാണ് സീരിയലിൽ കാണിക്കുന്നത്.

കല്യാണി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ചവച്ചിട്ടുള്ളത്. അതെ സീരിയലിൽ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശ്രിസ്വേത മഹാലക്ഷ്മി. കല്യാണിയുടെ ഭർത്താവ് കിരണിന്റെ സഹോദരിയായ സോണിയ എന്ന കഥാപാത്രത്തെയാണ് ശ്രിസ്വേത അവതരിപ്പിക്കുന്നത്. സീരിയലിൽ സെക്കന്റ് ഹീറോയിൻ തുല്യമായ ഒരു വേഷംകൂടിയാണ് ഇത്.

ഒരു തെലുങ്ക് സീരിയലിന്റെ റീമേക്ക് ആണെങ്കിൽ കൂടി ഇവരുടെ പ്രകടനം കൊണ്ട് സീരിയൽ റേറ്റിംഗിൽ മുന്നിൽ നില്കുന്നത്. ശ്രിസ്വേത മലയാളി അല്ലാതിരുന്നിട്ട് കൂടിയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിനിയാണ് ശ്രിസ്വേത. തമിഴ്, തെലുങ്ക് സീരിയലുകളിൽ ശ്രിസ്വേത അഭിനയിച്ചിട്ടുമുണ്ട്. മൗനരാഗത്തിൽ വന്ന ശേഷം മലയാളം പഠിക്കുകയും സംസാരിക്കുകയും ചെയ്യാനുണ്ട് ശ്രിസ്വേത.

ശ്രിസ്വേതയ്ക്ക് മൗനരാഗത്തിൽ വന്ന ശേഷം സോഷ്യൽ മീഡിയയിൽ ആരാധകരെ ഒരുപാട് പേരെ ലഭിച്ചു. കൂടുതൽ മലയാളികളാണ് ആരാധകരായി ഉള്ളത്. ഇപ്പോഴിതാ കട്ട സ്റ്റൈലിഷ് ലുക്കിൽ ശ്രിസ്വേത ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിഷ്ണു അജയ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സുമിയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. ബൗഗൈൻ വില്ലേയയാണ് ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തത്.