‘ഗോപി സുന്ദറിന്റെ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ..’ – കമന്റിന് മറുപടി കൊടുത്ത് അഭയ ഹിരണ്മയി

ഒരുപാട് സിനിമകളിൽ പാടിയിട്ടില്ലെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള ഒരാളാണ് അഭയ ഹിരണ്മയി. ഗായികയായി അഭയ മലയാളികൾക്ക് സുപരിചിതയാകുന്നത് ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലൂടെയാണ്. അങ്ങനെ ഇരുവരും ഒരുമിച്ച് ലിവിങ് ടുഗെതെർ റിലേഷൻഷിപ്പിലും ആവുകയും ചെയ്തിരുന്നു. ഈ അടുത്തിടെയാണ് ഇരുവരും തമ്മിൽ പിരിഞ്ഞെന്നുള്ള വാർത്ത വന്നത്.

അതും ഗോപി സുന്ദർ, ഗായിക അമൃത സുരേഷുമായി ഒന്നിക്കാൻ തീരുമാനിച്ചുവെന്ന് പോസ്റ്റ് വന്നതിന് ശേഷമായിരുന്നു അഭയയുമായി പിരിഞ്ഞെന്ന് മലയാളികൾ തിരിച്ചറിയുന്നത്. ആദ്യ വിവാഹ ബന്ധത്തിൽ നിന്ന് പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അഭയയുമായി ബന്ധത്തിലാകുന്നത്. പക്ഷേ അപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് അഭയയ്ക്ക് ആയിരുന്നു. ധാരാളം പരിഹാസ കമന്റുകളും വന്നിരുന്നു.

ഇപ്പോഴിതാ അഭയ തന്റെ ഉറ്റ സുഹൃത്തുമായിട്ടുള്ള 13 വർഷത്തെ സൗഹൃദത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് താഴെ വന്നായൊരു കമന്റും അതിന് അഭയ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. “ഈ കുട്ടി ഗോപിയുടെയടുത്ത് പാടാൻ പോയപ്പോൾ കൂടെപോയി വെറുതെ പന്ത്രണ്ട് വർഷം കളഞ്ഞില്ലേ.. ലൈഫ് മുഴുവൻ കൂടെ കാണുമെന്ന് കരുതും.. ഒക്കെ വെറുതെ!! ആർക്കും ആരോടും ആത്മാർത്ഥ ഒന്നുമില്ല..”, ഇതായിരുന്നു കമന്റ്.

കമന്റ് ശ്രദ്ധയിൽപ്പെട്ട അഭയ അതിന് നല്ലയൊരു മറുപടി കൊടുക്കുകയും ചെയ്തു. “ഹാഹാഹാ.. ശരിക്കും!! എന്റെ ജീവിതം വിശദീകരിക്കേണ്ടതുണ്ടോ?”, അഭയ കമന്റിന് മറുപടി നൽകി. അതുപോലെ തന്റെ വളർത്തു നായയുടെ കൂടെയുള്ള ചിത്രത്തിന് താഴെയും ഇത്തരത്തിൽ ഒരു കമന്റ് വന്നിട്ടുണ്ടായിരുന്നു. “ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ.. ആ പട്ടി എവിടെ?” എന്നായിരുന്നു ആ കമന്റ്. “കഷ്ടം” എന്ന ഒറ്റ വാക്കിൽ അതിനും അഭയ മറുപടി നൽകിയിരുന്നു.