പ്രേമത്തിൽ അഭിനയിച്ച ചില താരങ്ങളെ പ്രധാന റോളുകളിൽ അഭിനയിച്ച് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹാപ്പി വെഡിങ്. കോളേജ് ലൈഫും പ്രണയവും തേപ്പും അതിന് ശേഷമുള്ള സംഭവങ്ങളുമെല്ലാം കാണിച്ച തന്നിരുന്ന ചിത്രമായിരുന്നു അത്. സിജു വിൽസൺ, ഷറഫുദ്ധീൻ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചത്.
നായികമാരായി രണ്ട് പേരുണ്ടായിരുന്നു. തേപ്പുകാരിയുടെ റോളിൽ അനു സിത്താരയും പുതുമുഖമായ ദൃശ്യ രഘുനാഥും. സിനിമയുടെ സെക്കന്റ് ഹാഫ് തുടങ്ങി കുറച്ച് കഴിയുമ്പോഴാണ് ദൃശ്യയെ കാണിക്കുന്നത്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രടകനമായിരുന്നു ദൃശ്യ കാഴ്ചവച്ചത്. അതിന് ശേഷം ദൃശ്യ മലയാളത്തിൽ ഒരു സിനിമ കൂടി മാത്രമേ ചെയ്തിട്ടുള്ളൂ.
മാച്ച് ബോക്സ് എന്ന സിനിമയിലാണ് ദൃശ്യ അഭിനയിച്ചത്. പിന്നീട് ഒരു തെലുങ്ക് സിനിമയിലും ദൃശ്യ അഭിനയിച്ചിരുന്നു. ഒരു ചെറിയ ബ്രെക്കിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദൃശ്യ. ജയസൂര്യ നായകനായ ജോൺ ലൂതർ എന്ന സിനിമയിലാണ് ഇനി ദൃശ്യ അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ റീൽസിലൂടെയും ഫോട്ടോഷൂട്ടിലൂടെയുമൊക്കെ ദൃശ്യ സജീവമാണ്.
ഇപ്പോഴിതാ ഒരു വെറൈറ്റി ഡാൻസുമായി എത്തിയിരിക്കുകയാണ് താരം. റെയിൽവേ ട്രാക്കിലാണ് ദൃശ്യയുടെ പുതിയ ഡാൻസ് റീൽസ് ചെയ്തിരിക്കുന്നത്. കല്ലുകൾക്ക് മുകളിൽ ഡാൻസ് ചെയ്യാൻ പാടാണെന്ന് ക്യാപ്ഷനിൽ സൂചിപ്പിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. എ.ആർ റഹ്മാൻ സംഗീത നിർവഹിച്ച ‘വിന്നൈത്താണ്ടി വരവായാ’യിലെ ഗാനത്തിനാണ് ദൃശ്യ ചുവടുവച്ചത്.