‘പച്ച ഗൗണിൽ ഒരു രാജകുമാരിയെ പോലെ തിളങ്ങി അനിഖയുടെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു

ബാലതാരമായി അഭിനയിച്ച് ജന ഹൃദയങ്ങളിൽ ഇടംപിടിച്ച് ഒരുപാട് ആരാധകരെ നേടിയ ഒരു താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2013-ൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് അനിഖ. 2010-ലാണ് അനിഖ സിനിമയിൽ സജീവമായി തുടങ്ങിയത്.

ആദ്യം ജയറാം നായകനായ സിനിമയിൽ മംത മോഹൻദാസിന്റെ മകളായി അഭിനയിച്ചു. പിന്നീട് ഓരോ സിനിമകൾ കഴിയുംതോറും അനിഖ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടേയിരുന്നു. 2014-ൽ അജിത്തിന്റെ മകളായി അഭിനയിച്ചുകൊണ്ട് അനിഖ തമിഴിലേക്ക് പോവുകയും അവിടെയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. യെന്നൈ അറിന്താൽ എന്ന സിനിമയിലൂടെയാണ് അനിഖ തമിഴിൽ എത്തിയത്.

ഏറ്റവും ഒടുവിലായി അജിത്തിന്റെ തന്നെ മകളായി വിശ്വാസം എന്ന സിനിമയിൽ അനിഖ അഭിനയിച്ചത്. ഇനി 2 സിനിമകൾ അനിഖയുടെ ഇറങ്ങാനുണ്ട്. ഇൻസ്റ്റാഗ്രാമിലെ അനിഖയുടെ ഫോട്ടോഷൂട്ടുകൾ മിക്കപ്പോഴും സോഷ്യൽ മീഡിയ ഒട്ടാകെ ശ്രദ്ധനേടാറുണ്ട്. മലർസ് ഫാഷൻ വേൾഡിന്റെ പുതിയ ഫാഷൻ ഷോയിൽ അനിഖ സുരേന്ദ്രനും പങ്കെടുത്തിരുന്നു. രണ്ട് കോസ്റ്റിയുമുകളിലാണ് അനിഖ എത്തിയത്.

ഒന്ന് ഒരു പച്ച നിറത്തിലെ ഗൗണിലും മെറ്റേത് പർപ്പിൾ നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റിലുമാണ് അനിഖ തിളങ്ങിയത്. ഗൗണിലുള്ള ചിത്രങ്ങളിൽ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിക്കി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗായു തങ്കവേലുവാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ വച്ചാണ് ഈ ഫാഷൻ ഷോ നടന്നത്.