‘ഞാൻ ഇത്രയും നാളായി തിരഞ്ഞത് ശരിക്കും നിന്നെ! 100 വർഷം നീ എന്റെ കൂടെ ജീവിക്കട്ടെ..’ – കാമുകന് ജന്മദിനം ആശംസിച്ച്‌ ദിയ കൃഷ്ണ

സിനിമ താരകുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് പെണ്മക്കൾ അടങ്ങിയ കുടുംബമാണ് കൃഷ്ണ കുമാറിനുള്ളത്. ഇതിൽ മൂത്തമകൾ അഹാന മലയാളികൾക്ക് സിനിമകളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ്. അഹാന സിനിമയിലേക്ക് എത്തിയ ശേഷമാണ് അനിയത്തിമാരെ ഓരോതരായി മലയാളികൾക്ക് സുപരിചിതരാകുന്നത്. ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് അഹാനയുടെ അനിയത്തിമാർ.

മൂവരും ചേച്ചിക്ക് ഒപ്പം ടിക്-ടോക് ഒക്കെ ചെയ്താണ് ശ്രദ്ധനേടുന്നത്. പിന്നീട് മൂവർക്കും പ്രതേകം ആരാധകർ വരെയുണ്ടായി. കൂട്ടത്തിൽ ഡാൻസിലൂടെ ഏറെ ആരാധകരെ നേടിയ ഒരാളാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ഏറെ അടുത്ത് നിൽക്കുന്നതും ദിയയാണ്. അച്ഛനെ സപ്പോർട്ട് ചെയ്തു വോട്ട് തേടിയും ദിയ ഇറങ്ങിയിട്ടുണ്ട്. ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ അത്തരത്തിൽ ദിയ അച്ഛന് വേണ്ടി വോട്ട് തേടിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ദിയ ഒരുപാട് വിമർശനങ്ങളും കേൾക്കാറുണ്ട്. ആദ്യ കാമുകനുമായി ബ്രേക്ക് അപ്പായത് വലിയ വാർത്ത ആയായിരുന്നു. പിന്നീട് അശ്വിൻ ഗണേഷ് എന്ന യുവാവുമായി ദിയ പ്രണയത്തിലാവുകയും ചെയ്തിരുന്നു. അശ്വിനും ദിയയ്ക്കും കൂടി ഡാൻസ് റീൽസും അതുപോലെ യാത്രകളുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ അശ്വിന്റെ ജന്മദിനത്തിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ദിയ.

‘എന്റെ മനുഷ്യ സൂര്യപ്രകാശത്തിന് സന്തോഷകരമായ ജന്മദിനം.. ഞാൻ ഇത്രയും നാളായി തിരഞ്ഞത് ശരിക്കും നിന്നെയാണ്. നീ അടുത്ത 100 വർഷം ജീവിക്കട്ടെ(എന്നോടൊപ്പം).. ഈ മനോഹരമായ അർദ്ധരാത്രി വിസ്മയത്തിന് കോവളത്തെ രാവിസ് ലീലയ്ക്ക് നന്ദി..”, അശ്വിന് ജന്മദിനം ആശംസിച്ചുകൊണ്ട് ദിയ കുറിച്ചു. കോവളത്തെ ലീല ഹോട്ടലിലാണ് ദിയ അശ്വിന്റെ ജന്മദിനം ആഘോഷിച്ചത്. ഇരുവരും ഹോട്ടൽ മുറിയിൽ കേക്കിന് മുന്നിൽ ഇരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.