സിനിമ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒരു ഇടവേള ഒക്കെ എടുത്ത് താരങ്ങൾ വിനോദസഞ്ചാര മേഖലകളിൽ യാത്ര പോവുന്ന കാഴ്ച നമ്മൾ മിക്കപ്പോഴും കണ്ടിട്ടുള്ളതാണ്. തെന്നിന്ത്യൻ സിനിമ മേഖലയിലെ നടിമാർ ഏറ്റവും കൂടുതൽ പോവുന്നതായി കണ്ടിട്ടുള്ളത്, മാലിദ്വീപിലാണ്. അതിമനോഹരമായ ഈ സ്ഥലത്ത് ഒരിക്കൽ എങ്കിലും പോവണമെന്ന് ആഗ്രഹമുള്ളവരാണ് താരങ്ങൾ.
താരങ്ങൾ മാത്രമല്ല, അവരുടെ ആരാധകരും ഇതിനായി കാത്തിരിക്കാറുണ്ട്. അതിന് മറ്റൊരു കാരണം മാലിദ്വീപ് പോലെയുള്ള സ്ഥലങ്ങളിൽ പോകുമ്പോഴാണ് താരങ്ങളുടെ അൺസീൻ ഫോട്ടോസ് കൂടുതലായി പുറത്തുവരാറുള്ളത്. ബിക്കിനി പോലെയുള്ള സ്വിമ്മിങ് ഡ്രെസ്സുകളിൽ നടിമാർ മിക്കപ്പോഴും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ആരാധകർക്ക് കാണാൻ പറ്റാറുണ്ട്.
തമിഴ് സിനിമ മേഖലയിലും മോഡലിംഗ് രംഗത്ത് ഈ അടുത്ത കാലത്ത് നിറഞ്ഞ് നിന്നിരുന്ന ഒരു താരമാണ് നടി ദിവ്യഭാരതി. ഒരു തമിഴ് സിനിമയിൽ മാത്രമാണ് ദിവ്യഭാരതി അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ താരത്തിനുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ മിക്കപ്പോഴും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ജി.വി പ്രകാശ് നായകനായ ബാച്ചിലർ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ദിവ്യഭാരതി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്. 20 ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ഈ പുതുമുഖ നടിക്കുള്ളത്. ദിവ്യയും തന്റെ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുന്നത് മാലിദ്വീപിലാണ്. ആരാധകരുടെ കാത്തിരിപ്പ് പോലെ തന്നെ ബിക്കിനി ചിത്രങ്ങൾ ദിവ്യഭാരതി പങ്കുവച്ചിട്ടുമുണ്ട്.