‘വിജയ് ആരാധകരുടെ ഹൃദയം കവർന്ന് അഞ്ജു കുര്യൻ, തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും വലിയ റിലീസ് ക്ലാഷ് നടക്കാൻ പോവുകയാണ്. വിജയ് നായകനായി എത്തുന്ന ബീസ്റ്റും യാഷിന്റെ കെ.ജി.എഫ് 2-വും തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് സിനിമ ലോകം. ഒരു ദിവസത്തിന്റെ മാത്രം ഗ്യാപ്പിലാണ് ഇരു സിനിമകളും റിലീസ് ചെയ്യുന്നത്. രണ്ട് സിനിമയ്ക്കും വലിയ രീതിയിലുള്ള ഹൈപ്പുമുണ്ട്.

കെ.ജി.എഫ് 2-വിന്റെ കാര്യത്തിൽ ബാഹുബലി ഉണ്ടാക്കിയ പോലെ ആദ്യ ഭാഗമുണ്ടാക്കിയ ഓളത്തിൽ നിന്നാണ് ഇത്രയും പ്രേക്ഷകരുടെ പ്രതീക്ഷ എങ്കിലും ബീസ്റ്റിന്റെ കാര്യത്തിൽ അതൊരു വിജയ് ചിത്രമാണെന്നുളള ഓളംകൊണ്ടുമാണ്. ബീസ്റ്റിന്റെ ടീസറോ ട്രെയിലറോ ഒന്നും ഇറങ്ങിയിരുന്നില്ല. സിനിമയുടെ രണ്ട് പാട്ടുകൾ മാത്രമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്.

ആ രണ്ട് പാട്ടും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. രണ്ട് പാട്ടുകൾക്കും നിരവധി താരങ്ങളാണ് നൃത്തം ചെയ്ത റീൽസ് വീഡിയോസ് പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരുള്ള നടി അഞ്ജു കുര്യൻ ബീസ്റ്റിലെ അറബിക് കുത്ത് എന്ന പാട്ടിന് സാരിയിൽ ചുവടുവച്ചിരിക്കുകയാണ്. തമിഴിൽ ഒന്ന്-രണ്ട് മ്യൂസിക് വീഡിയോ ചെയ്തതോടെയാണ് അവിടെ വലിയ രീതിയിലുള്ള ആരാധകർ താരത്തിനുണ്ടായത്.

അഞ്ജുവിന്റെ ഡാൻസ് ശരിക്കും വിജയ് ആരാധകരുടെ മനസ്സ് കീഴടക്കി എന്ന് വേണം പറയാൻ. കൂളിംഗ് ഗ്ലാസും പാർട്ടി വെയർ സാരിയും ധരിച്ചാണ്‌ അഞ്ജുവിന്റെ ഡാൻസ്. തകർപ്പൻ പ്രകടനം എന്ന് തന്നെ ഡാൻസിനെ കുറിച്ച് പറയേണ്ടി വരും. മലയാളത്തിലാണ് അഞ്ജു കുര്യൻ കൂടുതൽ സിനിമകൾ ചെയ്തിട്ടുളളത്. ഉണ്ണി മുകുന്ദനൊപ്പമുള്ള മേപ്പടിയാനാണ് അഞ്ജുവിന്റെ അവസാന റിലീസ് ചിത്രം.