‘വെറൈറ്റി ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിൽ നടി ദീപ്തി സതി, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങളുണ്ട്. കൂടുതലും ബോളിവുഡ് പോലെയുള്ള മേഖലയിലാണ് ഇന്ത്യൻ ഭാഷകളിൽ ഇത് കാണുന്നതെങ്കിലും മലയാളത്തിലും അത്തരത്തിൽ മോഡലിംഗിൽ നിന്ന് സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയൊരാളാണ് നടി ദീപ്തി സതി. മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി.

ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്. 2012-ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത ദീപ്തി 2014-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ്, മിസ് അയൺ മൈഡിൻ എന്നീ പട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അതിന് തൊട്ടടുത്ത വർഷമാണ് ദീപ്തി സിനിമയിലേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

അതിലെ ദീപ്തി അവതരിപ്പിച്ച ടോം ബോയ് കഥാപാത്രം അത്ര പെട്ടന്ന് മലയാളികൾ മറന്നിട്ടുണ്ടാവില്ല. തെലുങ്ക്, കന്നഡ, തമിഴ്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദീപ്തി ഏറ്റവും അവസാനമായി അഭിനയിച്ചത് ഈ കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്ത മഞ്ജു വാര്യർ നായികയായി ലളിതം സുന്ദരം എന്ന സിനിമയിലാണ്.

അഭിനയത്തിന് പുറമേ അടിപൊളിയായി നൃത്തം ചെയ്യുകയും ചെയ്യും. ധാരാളം വീഡിയോസ് ദീപ്തി പങ്കുവച്ചിട്ടുമുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും വന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ദീപ്തി ചെയ്യാറുണ്ട്. പൗർണമി മുകേഷ് എടുത്ത താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാണ്. ഷോർട്സ് പോലെയുള്ള മിനി ഡ്രസ്സിൽ ഹോട്ട് ലുക്കിലാണ് ദീപ്തിയെ കാണുന്നത്. ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ്. സാറാ മേക്കോവറാണ് ദീപ്തിയ്ക്ക് ഫോട്ടോഷൂട്ടിനായി മേക്കപ്പ് ചെയ്തത്.