‘വിമാന യാത്രയ്ക്കിടെ നടി ആകാശത്ത് കണ്ട കാഴ്ച!! പറക്കും തളികയാണോ എന്ന് ദിവ്യപ്രഭ..’ – ഫോട്ടോ പങ്കുവച്ച് താരം

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് നടി ദിവ്യപ്രഭ. മോഹൻലാൽ നായകനായ ലോക്പാൽ എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ച് തുടങ്ങിയ ദിവ്യപ്രഭ, ഇതിഹാസ എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയെടുക്കുന്നത്. ടേക്ക് ഓഫ്, തമാശ, കമ്മാരസംഭവം, നിഴൽ, മാലിക് തുടങ്ങിയ സിനിമകളിലൂടെ ദിവ്യപ്രഭ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടി.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ദിവ്യപ്രഭ ഏറെ വ്യത്യസ്തമായ പോസ്റ്റുകൾ പങ്കുവെക്കുന്ന ഒരാളാണ്. ഇപ്പോഴിതാ വിമാനയാത്രയ്ക്കിടെ കണ്ടവിചിത്രമായ ഒരു കാഴ്ച ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ദിവ്യപ്രഭ. ആകാശത്ത് പറന്ന് നടക്കുന്ന ഒരു വിചിത്രമായ വസ്തുവിനെ കണ്ട കാഴ്ചയാണ് ദിവ്യപ്രഭ പങ്കുവച്ചത്. പറക്കും തളികയാണോ എന്ന സംശയവും ദിവ്യപ്രഭ തന്റെ ആരാധകരോട് ചോദിക്കുന്നുമുണ്ട്.

“ഇന്ന് ഞാൻ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ, കൊച്ചിയിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്, ഞാൻ ആകാശത്തിന്റെ ചിത്രം എടുക്കുന്നതിന് ഇടയിൽ, പെട്ടെന്ന് എന്റെ ക്യാമറയിലൂടെ എന്തോ ഒന്ന് കണ്ടു, മേഘങ്ങൾക്കിടയിൽ ഒരു വിചിത്ര വസ്തു പറക്കുന്നു, അത് കുറച്ച് നിമിഷങ്ങൾക്ക് ശേഷം അപ്രത്യക്ഷമായി.. അത് എന്താണെന്ന് എനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല. തളികയാണോ അത്?”, ദിവ്യ പ്രഭ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

“തളികകളെ കുറിച്ചുള്ള അടുത്തിടെ നടന്ന കോൺഗ്രസ് ഹിയറിംഗുകൾ നീ കേട്ടിട്ടുണ്ടോ. ആശ്ചര്യപ്പെടരുത്, ഫോട്ടോ സൂക്ഷിക്കുക, നീ ഭാഗ്യവതിയാണ്..” ഒരാൾ പോസ്റ്റിന് താഴെ മറുപടി നൽകി. അന്യഗ്രഹ ജീവിയും അതിലുണ്ടായിരിക്കുമെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്തായിരിക്കുമെന്ന് പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. നാസയും ഐഎസ്ആർഒയും താങ്കളെ തപ്പി ഇപ്പോൾ വീട്ടിലെത്തുമെന്നും ചിലർ പറയുന്നുണ്ട്.