‘നടൻ ബാല വീണ്ടും അച്ഛനാകുന്നു? നല്ല വാർത്ത വരാൻ പോകുന്നുവെന്ന് താരം..’ – കമന്റുമായി ആരാധകർ

ബിഗ് ബി, പുതിയ മുഖം, പുലിമുരുകൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ ബാല. തമിഴ് നാട് സ്വദേശിയായ ബാല തന്റെ കരിയർ ആരംഭിച്ചത് തമിഴിലാണെങ്കിലും പേരെടുത്തത് മലയാളത്തിൽ വന്ന ശേഷമാണ്. വില്ലനായും നായകനായുമൊക്കെ സഹനടനായുമൊക്കെ നിരവധി സിനിമകളിൽ ബാല ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുമുണ്ട്.

ഈ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് ബാല. ബാലയും യൂട്യൂബറായ ചെകുത്താനും തമ്മിലുള്ള പ്രശ്നം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഫ്ലാറ്റിൽ വന്ന് റൂം തല്ലിതകർത്തു എന്ന രീതിയിൽ ആക്ഷേപം ഉന്നയിച്ചുകൊണ്ട് ആദ്യം രംഗത്ത് വരുന്നത് ചെകുത്താനായിരുന്നു. പിന്നീട് ബാല ഇതിനെതിരെ ചില തെളിവുകൾ സഹിതം വരികയും ചെയ്തിരുന്നു.

ചെകുത്താൻ എതിരെ പൊലീസിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് എതിരെ പൊലീസിൽ പരാതി കൊടുക്കുകയും അതിന് കേസ് എടുത്തിരിക്കുന്നതുമാണ് അവസാനമായി നടന്നിരിക്കുന്നത്. ഇതിനിടയിൽ ബാല സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. “നല്ല വാർത്തകൾ വരാൻ പോകുന്നു..”, എന്ന ക്യാപ്ഷനോടെ ഭാര്യ എലിസബത്തിന് ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് ബാല പങ്കുവച്ചത്.

ഇതിന് താഴെ പല സംശയങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ബാല അച്ഛനാകാൻ പോകുന്നുവെന്നാണ് ഒരാൾ സംശയം തോന്നി കമന്റ് ഇട്ടത്. എന്താണ് ഇനി ആ സന്തോഷ വാർത്ത എന്നറിയാൻ ബാല തന്നെ വെളിപ്പെടുത്തുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. എന്തായാലും അതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചെകുത്താൻ വിഷയത്തോടെ ബാലയ്ക്ക് ഒരുപാട് പിന്തുണ മലയാളികളിൽ നിന്ന് ലഭിക്കുന്നുണ്ട്.