‘പുതിയ കൂട്ടുകാരന്‍!! വോൾവോയുടെ ആഡംബര കാർ സ്വന്തമാക്കി അഖിൽ മാരാർ..’ – വില അറിഞ്ഞാൽ ഞെട്ടും

ബിഗ് ബോസ് എന്ന ഷോയിലൂടെ ആരാധകരെ നേടിയെടുത്തിട്ടുള്ള ഒരുപാട് താരങ്ങളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്. ചിലർക്ക് ഷോ കഴിയുമ്പോൾ പുറത്തിറങ്ങുമ്പോൾ തന്നെ ഒരുപാട് പേരെയാണ് ലഭിക്കുന്നത്. ചിലരുടെ കൈയിലിരിപ്പ് കൊണ്ട് കിട്ടിയ ആരാധകരെ നഷ്ടപ്പെടാറുമുണ്ട്. ഈ കഴിഞ്ഞ സീസണിൽ മലയാളികൾ നെഞ്ചിലേറ്റിയ ഒരു മത്സരാർത്ഥി സംവിധായകൻ കൂടിയായ അഖിൽ മാരാർ ആയിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഖിൽ. “യാത്രകള്‍ എന്നും സുരക്ഷിതമായിരിക്കട്ടെ.. പുതിയ കൂട്ടുകാരന്‍.. വോൾവോ എസ്90.. എല്ലാവർക്കും ഒരായിരം നന്ദി..”, ആഡംബര കാർ സ്വന്തമാക്കിയ സന്തോഷം അഖിൽ ആരാധകരുമായി പങ്കുവച്ചു. ഏകദേശം 86 ലക്ഷം രൂപ ഓൺ റോഡ് വില വരുന്ന വാഹനമാണ് അഖിൽ സ്വന്തമാക്കിയിരിക്കുന്നത്.

അഖിൽ മാരാർ ബിഗ് ബോസിന്റെ വിജയിയാകുമെന്ന് ആദ്യ ആഴ്ചകളിൽ നിന്ന് വ്യക്തമായിരുന്നു. അഖിലിന്റെ ഒപ്പം നിൽക്കുന്നൊരു പ്രകടനം മറ്റു മത്സരാർത്ഥികളിൽ നിന്ന് അധികമുണ്ടായില്ല എന്നതാണ് സത്യം. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനായ അഖിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളിലൂടെ കൂടുതൽ ശ്രദ്ധനേടി. ചാനൽ ചർച്ചകളിലും അഖിലിന്റെ വാക്ക് പോര് മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുമ്പോൾ അഖിലിനെ പോലെ വാക്ക് സാമർഥ്യമുള്ള എതിർ മത്സരാത്ഥികളും വേണം. വിജയിയായി പുറത്തിറങ്ങിയ അഖിലിന് ഒരുപാട് ആരാധകരെയും ലഭിച്ചു. എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയത് ആയിരങ്ങളായിരുന്നു. പല പൊതുപരിപാടികളിലും ഉദ്‌ഘാടന ചടങ്ങുകളിലും അഖിൽ മാരാർ മുഖ്യാതിഥിയായി എത്താനും തുടങ്ങിയിരുന്നു.