‘നന്ദനത്തിലെ ബാലാമണി തന്നെയാണോ ഇത്! സാരിയിൽ തിളങ്ങി നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി നവ്യ നായർ. ദിലീപിന്റെ നായികയായി അഭിനയിച്ച നവ്യ, പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയത് പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ച നന്ദനം എന്ന സിനിമയിലൂടെയാണ്. അതിലെ ബാലാമണി എന്ന നായികാ കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമായി നവ്യ നായർ മാറി. ഇപ്പോഴും ആ കഥാപാത്രത്തിന്റെ പേരിലാണ് നവ്യ അറിയപ്പെടുന്നത്.

നന്ദനത്തിലെ ബാലാമണി ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. നന്ദനം പക്ഷേ നവ്യയുടെ നാലാമത്തെ സിനിമേയാണ്‌. സിനിമയിൽ വരുന്നതിന് മുമ്പ് പഠന കാലത്ത് നവ്യ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കലാതിലകം പട്ടം കിട്ടാത്തതിന്റെ പേരിൽ നവ്യ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് ഇന്നും മലയാളികൾ ഓർത്തിരിക്കുന്നുണ്ട്. മലയാള സിനിമയിൽ പിന്നീട് അറിയപ്പെടുന്ന താരമായി നവ്യ മാറി.

ഓരോ സിനിമകൾ കഴിയുംതോറും നവ്യ ജനങ്ങൾക്ക് പ്രിയങ്കരിയായി. പക്ഷേ വിവാഹിതയായ ശേഷം നവ്യ മലയാളത്തിൽ അത്ര സജീവമായിരുന്നില്ല. എങ്കിൽ കന്നടയിൽ നവ്യ അഭിനയിച്ചു. 2010-ലായിരുന്നു നവ്യയുടെ വിവാഹം. വിവാഹ ശേഷം ഒരു മകനും താരത്തിന് ജനിച്ചു. പിന്നീട് മലയാളത്തിൽ നവ്യ ബ്രേക്ക് എടുത്തു. മകൻ വലുതായ ശേഷം നവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ചുവന്നു. തിരിച്ചുവരവിലെ ആദ്യ സിനിമ ഒരുത്തി ആയിരുന്നു.

ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ജാനകി ജാനേയിലും നവ്യ തന്നെയായിരുന്നു പ്രധാന വേഷം ചെയ്തിരുന്നത്. മഴവിൽ മനോരമയിലെ കുടുക്കി എന്ന പ്രോഗ്രാമിൽ നവ്യയും ഒരു മെന്ററാണ്‌ ഇപ്പോൾ. അതിൽ പങ്കെടുക്കുമ്പോഴുള്ള നവ്യയുടെ ഔട്ട് ഫിറ്റ്‌ ആരാധകർക്ക് ഇടയിൽ വൈറലാണ്. സാരിയിൽ അതി സുന്ദരിയായി തിളങ്ങിയ നവ്യയുടെ പുതിയ ചിത്രങ്ങളാണ് വൈറൽ. രാഖി ആർ എൻ ആണ് സ്റ്റൈലിംഗ് ചെയ്തത്. രഞ്ജിനർ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.