‘കളയിലെ നായിക പൊളിയല്ലേ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി ദിവ്യ പിള്ള..’ – ഫോട്ടോസ് വൈറൽ

2015-ൽ ഫഹദ് ഫാസിൽ നായകനായ അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ദിവ്യ പിള്ള. പക്ഷെ രണ്ടാമത്തെ ചിത്രമായ മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് പ്രിത്വിരാജ് ചിത്രം ഊഴത്തിലൂടെ ആണ് താരം മലയാളികൾക്ക് സുപരിചിത ആകുന്നത്. അതിലെ ഗായത്രി എന്ന കഥാപാത്രത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

പിന്നീട് താരത്തിന് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, ഇടക്കാട് ബെറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, സേഫ്, കിംഗ് ഫിഷ്, സൈമൺ ഡാനിയേൽ, ഷെഫീക്കിന്റെ സന്തോഷം, തെലുങ്ക് അരങ്ങേറ്റ ചിത്രം തെക്കഥെല്ല, കന്നഡ അരങ്ങേറ്റ ചിത്രം ഹുബിലി ധാബ, തുടങ്ങി മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു.

ഷോർട് ഫിലിം, വെബ് സീരീസ്, തുടങ്ങിയവയിൽ താരം അഭിനയിച്ചിട്ടുണ്ട്. കള എന്ന ടോവിനോ നായകനായ ചിത്രത്തിലെ പ്രകടനം കൊണ്ടാണ് താരത്തിന് മലയാളികൾക്കിടയിലും മറ്റു ഭാഷകളിലും കൂടുതൽ സ്വീകാര്യത ലഭിച്ചത്. ചുരുക്കം സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ താരം ഇടം പിടിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ക്യൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരി ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജിബിൻ സോമചന്ദ്രൻ ആണ് താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.