‘കൂട്ടുകാരിക്ക് ഒപ്പം റിസോർട്ടിൽ അടിച്ചുപൊളിച്ച് നടി ദീപ്തി സതി, ഹോട്ടിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

2012-ൽ മിസ് കേരള മത്സരത്തിൽ വിജയി ആവുകയും പിന്നീട് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് ഫൈനലിസ്റ്റ് ആവുകയും ചെയ്ത ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച താരമാണ് നടി ദീപ്തി സതി. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള കുറച്ച് നായികമാരിൽ ഒരാളാണ് ദീപ്തി. ലാൽ ജോസിന്റെ നീന എന്ന സിനിമയിൽ ഒരു ടോം ബോയ് പെൺകുട്ടിയായിട്ടാണ് ദീപ്തി അഭിനയിച്ചത്.

മലയാളി ആണെങ്കിലും ദീപ്തി ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കേരള സ്വദേശിനിയുമാണ്. ആദ്യ സിനിമയ്ക്ക് ശേഷം ദീപ്തി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ വീണ്ടും അഭിനയിച്ചത്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് ദീപ്തി അതിൽ അഭിനയിച്ചത്. കഴിഞ്ഞ വർഷം അഞ്ച് സിനിമകളാണ് ദീപ്തി അഭിനയിച്ചതിൽ റിലീസ് ചെയ്തത്.

ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ്, ഗോൾഡ് എന്നീ സിനിമകളാണ് ഇറങ്ങിയത്. ഇതിൽ ചില സിനിമകളിൽ അഥിതി റോളിലാണ് ദീപ്തി അഭിനയിച്ചത്. മുംബൈയിൽ ജനിച്ചുവളർന്നത് കൊണ്ടും മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളായതുകൊണ്ടും ദീപ്തിയെ പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ കാണാറുണ്ട്. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ദീപ്തി ഹോട്ടായി കാണപ്പെടുന്നു.

ഈ കഴിഞ്ഞ ദിവസം തന്റെ കൂട്ടുകാരിക്ക് ഒപ്പം മുംബൈയിലെ ദി ഫോറസ്റ്റ് ക്ലബ് റിസോർട്ടിൽ സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ പല വേഷങ്ങളിൽ ദീപ്തി തിളങ്ങുകയും ചെയ്തു. ഏത് വേഷമാണെങ്കിലും ദീപ്തിയെ കാണാൻ ഹോട്ട് ആണെന്നാണ് ആരാധകർ വീഡിയോയുടെ താഴെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. നല്ലയൊരു നർത്തകി കൂടിയാണ് ദീപ്തി.