‘ജയറാമിന്റെ മകളുടെ വിവാഹത്തിന് തിളങ്ങി മീനാക്ഷി, കുടുംബസമേതം എത്തി ദിലീപ്..’ – വീഡിയോ വൈറൽ

നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ സത്കാരത്തിന് കുടുംബ സമേതം എത്തി ദിലീപ്. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ വിവാഹ വിരുന്ന്. മലയാള സിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് നടൻ മോഹൻലാലും ദിലീപും തന്നെയാണ്. സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി മാത്രം റിസപ്ഷനും ഇന്ന് നടക്കുന്നുണ്ട്.

വിവാഹ വിരുന്നിൽ കുടുംബസമേതം എത്തിയ ദിലീപ്പ് തന്നെയായിരുന്നു ഹൈലൈറ്റ്. ഭാര്യ കാവ്യാ മാധവൻ, ആദ്യ മകൾ മീനാക്ഷി, ഇളയമകൾ മഹാലക്ഷ്മി എന്നിവർക്ക് ഒപ്പമാണ് തന്റെ പ്രിയപ്പെട്ട സിനിമയിലെ ചേട്ടന്റെ മകളുടെ വിവാഹത്തിന് എത്തിയത്. സാരി ധരിച്ചാണ് മീനാക്ഷിയും കാവ്യാമാധവനും എത്തിയത്. അച്ഛന്റെ കൈപിടിച്ച് കുട്ടിപ്പട്ടുപാവാട ധരിച്ചാണ് ഇളയമകൾ മഹാലക്ഷ്മി വിവാഹത്തിന് എത്തിയത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വൈറലായി. വിവാഹം ജയറാമിന്റെ മകളുടെ ആയിരുന്നെങ്കിലും തിളങ്ങിയത് ദിലീപിന്റെ മക്കളാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വിവാഹത്തിന് ഉടുത്ത സാരിയിലുള്ള ഫോട്ടോസ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ഏക്ത ബ്രിഡ്സ് ആണ് കാവ്യയ്ക്കും മീനാക്ഷിക്കും ഒക്കെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

ജയറാമായി വർഷങ്ങളായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ദിലീപ്. സ്വന്തം ചേട്ടനെ പോലെയാണ് ജയറാമിനെ ദിലീപ് കാണുന്നത് തന്നെ. ദിലീപിനെ കലാഭവനിൽ മിമിക്രിക്കാരനായി വളർത്തിയെടുത്തത് ജയറാം ആണെന്ന് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ജയറാമിന്റെ മകളുടെ വിവാഹത്തിന് ആദ്യം ഓടിയെത്തുക ദിലീപ് തന്നെ ആയിരിക്കും. കുടുംബസമേതം എത്തുകയും ചെയ്തു ദിലീപ്.