‘പതിവ് തെറ്റിച്ചില്ല! ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്, അയ്യനെ കണ്ട് തൊഴുത് താരം..’ – വീഡിയോ വൈറൽ

ഈ തവണയും ശബരിമലയിൽ ദർശനം നടത്തി ജനപ്രിയ നായകൻ ദിലീപ്. ഞായറഴ്ച രാത്രി പത്തുമണിയോടെയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. കറുപ്പ് ധരിച്ച് മല കയറിയ ദിലീപിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. അയ്യനെ കണ്ണ് കുളിർക്കെ കണ്ട് തൊഴുതുമടങ്ങുകയും ചെയ്തു ദിലീപ്. മകരവിളക്കിന് തൊട്ടു തലേ ദിവസമാണ് ദിലീപ് എത്തിയത്.

വലിയ രീതിയിലുള്ള തിരക്കുണ്ടായിരുന്നെങ്കിലും വിഐപി ആയതുകൊണ്ട് തന്നെ മുന്നിൽ നിന്ന് തൊഴാനും ദിലീപിന് സാധിച്ചു. തമിഴ് സംവിധായകനും ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ ഭർത്താവുമായ വിഘ്‌നേശ് ശിവനും ശബരിമല ദർശനം നടത്തി. വിഘ്‌നേഷും പതിവായി ശബരിമല സീസണിൽ ദർശനം നടത്തുന്ന ഒരാളാണ്. കുഞ്ഞാതിഥികൾ കൂടി എത്തിയിരിക്കുന്ന ഒരു വർഷം കൂടിയാണ് വിഘ്‌നേഷിന്റെത്.

അതേസമയം ദിലീപിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ബാന്ദ്രയാണ്. അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആ ചിത്രം വലിയ രീതിയിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. തെന്നിന്ത്യൻ നടി തമന്നയായിരുന്നു അതിൽ നായികയായി അഭിനയിച്ചിരുന്നത്. ഇനി ദിലീപിന്റെ ഇറങ്ങാനുള്ളത് തങ്കമണി എന്ന ചിത്രമാണ്. ഉടൽ എന്ന സിനിമയുടെ സംവിധായകന്റെ ചിത്രമാണ് ഇത്.

ശബരിമലയിൽ ദർശനം നടത്തുന്നതിന് മുമ്പ് ദിലീപ് തന്റെ ജേഷ്ഠതുല്യനായ സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി വിശേഷങ്ങൾ തിരക്കാൻ എത്തിയതായിരുന്നു ദിലീപ്. ദിലീപിന് ഒപ്പം കാവ്യയും ഉണ്ടായിരുന്നു. ഇരുവരും സുരേഷ് ഗോപിയുടെ കുടുംബത്തിന് ഒപ്പം നിൽക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മകൻ മാധവ് സുരേഷ് പോസ്റ്റ് ചെയ്തിരുന്നു.