‘ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും ഒന്നിക്കുമോ! അൽഫോൻസ് പുത്രനെ നേരിൽ കണ്ട് നിവിൻ..’ – ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ യുവതാരം അഭിനയിച്ച ചിത്രങ്ങളിൽ 2010-ന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്തവയിൽ ഏറ്റവും കൂടുതൽ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച ആ സിനിമ കേരളത്തിൽ മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ പോലും വലിയ ഹിറ്റായി മാറിയിരുന്നു. മൂന്ന് നായികമാരായി ചിത്രത്തിൽ ഉണ്ടായിരുന്നത്.

മൂവരും പുതുമുഖങ്ങൾ ആയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രേമത്തിന് മുമ്പ് അൽഫോൻസും നിവിനും മറ്റൊരു ചിത്രം ചെയ്തിരുന്നു. നേരം എന്നായിരുന്നു അതിന്റെ പേര്. അതും ഏറെ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നായിരുന്നു. പ്രേമം കഴിഞ്ഞ് അൽഫോൻസ് ആകെ ഒരു സിനിമ മാത്രമേ ഇത്രയും വർഷത്തിനിടയിൽ ചെയ്തിട്ടുള്ളൂ. ആരോഗ്യപ്രശ്നങ്ങൾ കാരണം അൽഫോൻസ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുക ആയിരുന്നു.

കഴിഞ്ഞ വർഷം പൃഥ്വിരാജിനെ നായകനാക്കിയ ഗോൾഡ് എന്ന ചിത്രം ഇറക്കിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഗോൾഡിന്റെ പരാജയം അംഗീകരിക്കാൻ പറ്റാത്ത ഒരു അൽഫോൻസിനെയാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പോലും അൽഫോൻസ് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഒരു അസുഖമുണ്ടെന്നും അൽഫോൻസ് വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകർക്ക് അൽഫോൻസിനെ ഏറെ ഇഷ്ടമുള്ള ഒരു സംവിധായകനാണ്.

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഹിറ്റ് കോംബോ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. അൽഫോൻസ് പുത്രനെ ചെന്നൈയിൽ വച്ച് നിവിനും വിനീത് ശ്രീനിവാസനും കണ്ടുമുട്ടിയിരുന്നു. ഇതിന്റെ ഫോട്ടോ നിവിൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും ഒന്നിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട അൽഫോൻസിന് ഒപ്പം ഞാനും നിവിനും എന്ന് എഴുതി വിനീതും സ്റ്റോറിയായി ഫോട്ടോ ഇട്ടിട്ടുണ്ട്.