ശ്രീനിവാസന്റെ വിവാദ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ച് മകൻ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ഇന്നസെന്റ് അങ്കിളിന്റെ മരണം, ഉറ്റസുഹൃത്ത് പിന്നിൽ നിന്ന് കുത്തുക, ഇത് പോരാത്തതിന് ബിഗ് ബോസിലെ കുറെ വെറുപ്പിക്കുന്ന എണ്ണവും ഇതൊക്കെ കാണുമ്പോൾ ലാലേട്ടന്റെ ഒരു അവസ്ഥ എന്തായിരിക്കുമെന്നാണ് താൻ ചിന്തിച്ചതെന്ന് ധ്യാൻ പറയുന്നു.
“ഞാൻ കഴിഞ്ഞ ദിവസം എന്റെ വൈഫ് ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് ഇരുന്ന് കാണുന്നത് കണ്ടു. ഇതൊക്കെ കഴിഞ്ഞ് അങ്ങോട്ട് അദ്ദേഹം ചെല്ലുമ്പോൾ അതിനേക്കാളും വെറുപ്പിക്കുന്ന കുറെയെണ്ണം അതിനകത്ത്..! പുള്ളി തന്നെ ആ എപ്പിസോഡ് നിർത്തിയിട്ട് പോയി.. അപ്പോൾ ഞാൻ ആലോചിച്ചു. വെറുപ്പിക്കുന്ന കുറെ ടീമസ് അതിൽ, അത്രയും വെറുത്തിട്ടാണ് പുള്ളി അത് ഓഫ് ചെയ്തിട്ട് പോയത്.
ആ എപ്പിസോഡ് കണ്ടപ്പോൾ എനിക്കും തോന്നിപോയി എന്തൊരു വെറുപ്പിക്കലാണ് അതിലുള്ളവർ എന്ന്. അങ്ങനെ വെറുപ്പിക്കുന്ന ആളുകൾ, സുഹൃത്തിന്റെ മരണം, ഉറ്റുസുഹൃത്ത് പിന്നിൽ നിന്ന് കട്ടപ്പയെ പോലെ കുത്തുക.. ഇതെല്ലാം കൂടി പുള്ളി എങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടാകും! എവിടെ പോയാലും കാണുന്നതും കേൾക്കുന്നതും എന്താണ്? നമ്മുക്ക് സ്ട്രെസ്സ് ഉണ്ടാകും. ഇതൊന്നും ശ്രദ്ധിക്കാതെ പോവുക എന്നത് മാത്രമേയുള്ളു ഒരേയൊരു പോംവഴി.
ധ്യാൻ ശ്രീനിവാസന് ബിഗ് ബോസിൽ പോകാൻ ആഗ്രഹമുണ്ടോ എന്നും അവതാരക ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. അവിടെ പോയാൽ എന്തായാലും ഞാൻ ജയിച്ചിട്ടല്ലേ വരികയുള്ളൂ.. ഇത്രയും ലക്ഷക്കണക്കിന് ആളുകളെ കൈയിലെടുക്കാമെങ്കിൽ അതിലുള്ള 18 പേരെ കൈയിലെടുക്കാനാണോ നമ്മുക്ക് പാട്! 100 അല്ല 200 അല്ല 300 ദിവസം വരെ ഞാൻ നിൽക്കും. പക്ഷേ ഞാൻ പോകില്ല..”, ധ്യാൻ മറുപടി നൽകി.