‘മകനൊപ്പം മുന്നാറിൽ വെക്കേഷൻ മൂഡിൽ നടി വരദ, ഭർത്താവ് എന്ത്യേയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

വാസ്തവം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി വരദ. എമിമോൾ മോഹൻ എന്നായിരുന്നു വരദയുടെ യഥാർത്ഥ പേര്. സിനിമയിലേക്കെ എത്തിയ ശേഷം വരദ എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം. സ്കൂൾ കാലഘട്ടത്തിൽ മോഡലിംഗും പരസ്യചിത്രങ്ങളിലും അഭിനയിച്ച വരദ 2006-ൽ സിനിമയിലേക്ക് എത്തി. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ വാസ്തവത്തിൽ അഭിനയിച്ചു.

പതിയെ സീരിയലുകളിലേക്കും തിരിഞ്ഞ വരദ ടെലിവിഷൻ മേഖലയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. സുൽത്താൻ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു വരദ. മകന്റെ അച്ഛൻ, വലിയങ്ങാടി തുടങ്ങിയ സിനിമകളിലും വരദ നായികയായി അഭിനയിച്ചിട്ടുണ്ട്. അൽ മല്ലു, ദി ബുക്ക് എന്നീ സിനിമകളാണ് വരദയുടെ അവസാനമായി ഇറങ്ങിയത്.

സീരിയലുകളിൽ അഭിനയിക്കുന്ന സമയത്താണ് സഹതാരമായ ജിഷിൻ മോഹനുമായി പ്രണയത്തിലായി വിവാഹിതയാവുന്നത്. ഒരു മകനും താരദമ്പതികൾക്കുണ്ട്. മഴയിൽ മനോരമയിലെ അമല സീരിയലാണ് വരദയെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാക്കി മാറ്റിയത്. അമലയിൽ ജിഷിനും ഒരു പ്രധാന റോൾ ചെയ്തിരുന്നു. അമൃത ടിവിയിലെ ‘ശ്രെഷ്ഠ ഭാരതം പൈതൃക ഭാരതം’ എന്ന പ്രോഗ്രാമിൽ അവതാരകയാണ് വരദ.

ഇപ്പോഴിതാ മകനൊപ്പം മുന്നാറിലെ പറക്കാട്ട് റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വരദ. ജിഷിന്റെ ഒപ്പമുള്ള ഫോട്ടോസ് ഇല്ലാതിരുന്നത് ആരാധകരിൽ സംശയത്തിന് ഇടയാക്കി. ഇരുവരും തമ്മിൽ പിരിഞ്ഞോ, ജിഷിൻ എവിടെ തുടങ്ങിയ കമന്റുകളും വരികയുണ്ടായി. വെക്കേഷൻ എൻജോയ് ചെയ്യൂ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.