‘ഭക്തി മാർഗത്തിൽ ധനുഷ്! ആദ്യം അയോദ്ധ്യ, ഇപ്പോഴിതാ തിരുപ്പതിയിൽ ദർശനം നടത്തി താരം..’ – വീഡിയോ വൈറൽ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തമിഴ് നടനാണ് ധനുഷ്. ഈ അടുത്തിടെ അയോദ്ധ്യയിൽ പുതിയതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങളിൽ അതിഥികളായി ക്ഷണിച്ചവരിൽ തമിഴ് നാട്ടിൽ നിന്ന് പോയ ഒരു സിനിമ താരം കൂടിയാണ് ധനുഷ്. ധനുഷ് മാത്രമല്ല അദ്ദേഹത്തിന്റെ മുൻ അമ്മായിയച്ഛനായ രജനികാന്തും അവിടെ പോയിരുന്നു. ധനുഷിന്റെ ചിത്രങ്ങൾ ആ സമയത്ത് ഭയങ്കര വൈറലായിരുന്നു.

ധനുഷ് മുഴുവനായി ഭക്തി മാർഗത്തിലേക്ക് തിരിഞ്ഞിരിക്കുകയാണോ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാരണം അയോദ്ധ്യയിൽ ദർശനം നടത്തിയതിന് പിന്നാലെ ഇപ്പോഴിതാ തിരുപ്പതി തിരുമല ക്ഷേത്രത്തിലും ധനുഷ് ദർശനം നടത്തിയിരിക്കുകയാണ്. സഹോദരി കാർത്തികയ്ക്ക് ഒപ്പമാണ് ധനുഷ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്നത്.

ധനുഷ് നായകനായി അഭിനയിക്കുന്ന ഡിഎൻഎസ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടവേളയിലാണ് താരം തിരുപ്പതിയിൽ എത്തിയത്. കഴിഞ്ഞ ദിവസം അതിന്റെ ഷൂട്ടിങ്ങിന് വേണ്ടി ധനുഷ് തിരുപ്പതിയിൽ എത്തിയിരുന്നു. ക്ഷേത്ര ദർശനം നടത്തി പുറത്തിറങ്ങുന്ന ധനുഷിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പുറത്തിറങ്ങിയ ശേഷം ധനുഷ് ആരാധകർ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തു.

ധനുഷ് വരുന്നത് അറിഞ്ഞ് രാവിലെ മുതൽ ആരാധകർ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ധനുഷ് ഒരു ഈശ്വര വിശ്വാസി ആണെന്നും അദ്ദേഹത്തിന്റെ തിരുപ്പതി ദേവന്റെ എല്ലാ അനുഗ്രഹങ്ങളും ധനുഷിന് ഉണ്ടാകുമെന്ന് ആരാധകർ വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ധനുഷ് തന്നെ സംവിധാനം ചെയ്ത നായകനായി അഭിനയിക്കുന്ന അമ്പതാമത്തെ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.