‘ഇതുപോലെയുള്ള വേഷമാണ് കൂടുതൽ ചേരുന്നത്, നീല സാരിയിൽ തിളങ്ങി നടി മിയ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മലയാളത്തിലെ മികച്ച നായികനടിമാരിൽ ഒരാളായി മാറിയ താരമാണ് നടി മിയ ജോർജ്. ജിമ്മി ജോർജ് എന്നാണ് മിയയുടെ യഥാർത്ഥ പേര്. 2007-ൽ സൂര്യ ടിവിയിൽ ആരംഭിച്ച വേളാങ്കണി മാതാവ് എന്ന പരമ്പരയിലൂടെയാണ് മിയ തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2010-ൽ ഒരു സ്‌മോൾ ഫാമിലി എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കും മിയ എത്തി.

2012-ൽ ചേട്ടായീസ് എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ച മിയയുടെ വർഷങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. 2020-ൽ മിയ വിവാഹിതയായി. 2021-ൽ താരത്തിന് കുഞ്ഞ് ജനിക്കുകയും ചെയ്തു. അതിന് ശേഷം വീണ്ടും മിയ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ ദി റോഡ് എന്ന തമിഴ് സിനിമയാണ് മിയയുടെ അവസാനം പുറത്തിറങ്ങിയത്. തലവൻ ആണ് ഇനി വരാനുള്ള മിയയുടെ ചിത്രം.

മിയയുടെ ഏറ്റവും അടുത്ത സുഹൃത്തായ ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ താരം തിളങ്ങിയിരുന്നു. വിവാഹത്തിനും തലേന്നും അതുപോലെ ഹൽദി ചടങ്ങിലുമെല്ലാം വളരെ സജീവമായി തന്നെ മിയയുടെ ഉണ്ടായിരുന്നു. ട്രഡീഷണൽ ലുക്കിലാണ് മിയ ജിപിയുടെ വിവാഹ ദിനത്തിൽ തിളങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ മിയ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

നീല പട്ടുസാരി ധരിച്ചാണ് മിയ ജിപിയിലൂടെ വിവാഹത്തിന് എത്തിയത്. സഹോദരി ജിനിയുടെ ക്ലോത്തിങ് ബ്രാൻഡായ അമൈറയുടെ ഡിസൈനിലുള്ള സാരിയാണ് മിയ ധരിച്ചിരിക്കുന്നത്. പേപ്പർ പ്ലെയിൻ വെഡിങ്ങാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ മഞ്ജു മിഖായേലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മിയയ്ക്ക് ചേരുന്നത് ഇതുപോലെയുള്ള വേഷങ്ങളാണെന്ന് ആരാധകരും പറഞ്ഞു.