December 11, 2023

‘ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടി!! ബാർബി ഗേൾ ലുക്കിൽ ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

സത്യൻ അന്തിക്കാട്, ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സൂപ്പർഹിറ്റ് വിജയ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് വീണ്ടും കൈകോർത്ത സിനിമയായിരുന്നു ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ ഒരു മെയിൽ നേഴ്സ് ആയി അഭിനയിച്ച ചിത്രത്തിൽ അഞ്ജു കുര്യൻ, നിഖില വിമൽ എന്നിവരായിരുന്നു നായികമാർ.

അതിൽ ടിനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദേവിക സഞ്ജയ്. ആദ്യ സിനിമയും സത്യൻ അന്തിക്കാടിനും ഫഹദും ഒന്നിക്കുന്ന ചിത്രവുമായിരുന്നിട്ട് കൂടിയും ദേവിക അത് വളരെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. സിനിമ തിയേറ്ററുകളിൽ അമ്പത് കോടിയിൽ അധികം കളക്ഷനാണ് നേടിയെടുത്തത്.

ദേവികയ്ക്കും അത് കൊണ്ട് ഗുണമുണ്ടായി. ദേവികയുടെ ക്യൂട്ട് പ്രകടനം കൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് ദേവിക അതിൽ നിന്ന് നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ആണ് ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ ദേവികയ്ക്ക് ലഭിച്ചു. അതിന് ജയറാമിന്റെ മകളായി സത്യൻ അന്തിക്കാടിന്റെ ചിത്രം തന്നെയായ മകളിലും പ്രധാന റോളിൽ ദേവിക അഭിനയിച്ചു.

ജയറാം, മീര ജാസ്മിൻ എന്നിവരുടെ മകളയായിട്ടാണ് ദേവിക അഭിനയിച്ചത്. കഴിഞ്ഞ വർഷമാണ് അത് റിലീസ് ചെയ്തത്. ഫോട്ടോസ് പങ്കുവെക്കാറുള്ള ദേവിക ഇപ്പോഴിതാ കർണാടകയിലെ കൂർഗിൽ നിൽക്കുന്ന തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനസ്സ് കവർന്ന് ഒരു ബാർബി ഗേളിനെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള സ്റ്റൈലിഷ് ഫോട്ടോസാണ് ദേവിക പോസ്റ്റ് ചെയ്തത്.