‘ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ശ്രിന്ദ, സൂര്യ ശോഭയിൽ മിന്നിത്തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ സഹസംവിധായകയായി ജോലി ആരംഭിച്ച് പിന്നീട് അഭിനയത്രിയായി മാറുകയും നായികയായും അഭിനയിച്ച് ജനമനസ്സുകളിൽ സ്ഥാനം നേടിയിട്ടുള്ള താരമാണ് നടി ശ്രിന്ദ. ഫോർ ഫ്രണ്ടസ് എന്ന മലയാള സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. സഹസംവിധായകയായി ജോലി ചെയ്യുകയും ചെയ്തിരുന്ന ശ്രിന്ദ അവതാരകയായും മലയാളി മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.

മോഡലിംഗ് ചെയ്യുന്ന സമയത്താണ് ശ്രിന്ദയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയാണ് ശ്രിന്ദയുടെ കരിയർ മാറ്റിമറിച്ചതെങ്കിലും പ്രേക്ഷകർ കൂടുതലായി ഓർത്തിരിക്കുന്നത് 1983-ലെ നായിക കഥാപാത്രമായ സുശീലയിലൂടെയാണ്. ആ സിനിമ വലിയ വിജയമാവുകയും ചെയ്തു. കോമഡി റോളുകളിലാണ് ഒരു സമയംവരെ ശ്രിന്ദ കൂടുതലായി അഭിനയിച്ചത്.

അത് കഴിഞ്ഞ് ശ്രിന്ദ ക്യാരക്ടർ റോളുകളിലും അഭിനയിക്കാൻ തുടങ്ങി. ജോജു ജോർജ് നായകനായ എത്തിയ ഇരട്ടയാണ് ശ്രിന്ദയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം ഭീഷ്മപർവം, ഫ്രീഡം ഫൈറ്റ്, മേം ഹൂം മൂസ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. അൻപതിൽ അധികം സിനിമകളിലാണ് ശ്രിന്ദ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ശ്രിന്ദ 2018-ൽ വീണ്ടും വിവാഹിതയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രിന്ദ ഗ്ലാമറസ് ഷൂട്ടുകളൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ സ്വര വോയിസ് ഓഫ് വുമൺ എന്ന ബ്രാൻഡിന്റെ ഔട്ട് ഫിറ്റിൽ ശ്രിന്ദ തിളങ്ങിയിരിക്കുന്ന ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നിരവധി പേരാണ് ശ്രിന്ദയുടെ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. സൂര്യ പ്രഭയിൽ ശ്രിന്ദയെ കാണാൻ കൂടുതൽ ഭംഗിയുണ്ടെന്ന് ഒരുപാട് ആരാധകർ കമന്റ് ഇട്ടിട്ടുമുണ്ട്.