‘മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി മൃണാളിനി രവി, ഹോട്ട് ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടിക്-ടോക്, ഡബ് സ്മാഷ് വീഡിയോകൾ ചെയ്ത സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് താരങ്ങളുണ്ട്. അവരിൽ വളരെ കുറച്ച് പേർക്ക് മാത്രമേ സിനിമയിൽ സ്ഥിരമായി അഭിനയിക്കാൻ അവസരം ലഭിക്കാറുള്ളൂ. എങ്കിലും സോഷ്യൽ മീഡിയ താരങ്ങളായതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും ലഭിക്കാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിലൂടെ വളർന്ന് വന്ന താരമാണ് നടി മൃണാളിനി രവി.

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടിയായി മൃണാളിനി മാറി കഴിഞ്ഞിട്ടുണ്ട്. തമിഴ് നാട് പോണ്ടിച്ചേരി സ്വദേശിനിയായ മൃണാളിനി ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമയായ സൂപ്പർ ഡീലക്സിലൂടെയാണ്. 2019-ലായിരുന്നു ആ സിനിമ ഇറങ്ങിയത്. അതെ വർഷം തന്നെ തെലുങ്കിലും അരങ്ങേറിയ മൃണാളിനി ആദ്യമായി നായികയായി അഭിനയിക്കുന്നത് അതെ വർഷം തന്നെ തമിഴിലൂടെയാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിക്രം നായകനായ കോബ്രയിലാണ് മൃണാളിനിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എനേമി, എംജിആർ മകൻ, ജാങ്കോ, ചാമ്പ്യൻ തുടങ്ങിയ തമിഴ് സിനിമകളിൽ മൃണാളിനി ഭാഗമായിട്ടുണ്ട്. ഗദ്ദലകൊണ്ട ഗണേഷ് എന്ന തെലുങ്ക് സിനിമയിലും മൃണാളിനി അഭിനയിച്ചിട്ടുണ്ട്. ഇനി മൃണാളിനിയുടെ വരാനുള്ള സിനിമകളും തെലുങ്കിലാണ്.

തന്റെ സിനിമ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള എടുത്തുകൊണ്ട് മൃണാളിനി അവധി ആഘോഷിക്കാനായി തെന്നിന്ത്യൻ നടിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര രാജ്യമായ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. അവിടെയുള്ള ബീച്ചിൽ ഇരിക്കുന്ന ഗ്ലാമറസ് ഫോട്ടോസും മൃണാളിനി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഹോട്ട് ആൻഡ് ചിൽ ലുക്കിൽ മൃണാളിനി ചിത്രങ്ങളിൽ തിളങ്ങിയത്.