‘അടുത്ത വർഷം കുഞ്ഞുമായി വന്ന് പൊങ്കാല ഇടട്ടെ! ദേവി അനുഗ്രഹിക്കട്ടെ എന്ന് ദേവി ചന്ദനയോട് ആരാധിക..’ – വീഡിയോ കാണാം

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അഭിനയത്രിയാണ് ദേവി ചന്ദന. ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ദേവി ചന്ദന, നിരവധി സ്റ്റേജ് പരിപാടികളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോൾ സീരിയലുകളിലാണ് ദേവി ചന്ദന കൂടുതൽ സജീവമായി നിൽക്കുന്നത്. ഗായകനും കീബോർഡ് പ്രോഗ്രാമ്മറുമായ ക്രിഷോർ വർമ്മയാണ് ഭർത്താവ്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും കുട്ടികൾ ഒന്നുമില്ല. പതിനെട്ട് വർഷം മുമ്പാണ് ദേവി ചന്ദനയും കിഷോറും തമ്മിൽ വിവാഹിതരാകുന്നത്. ഈ കഴിഞ്ഞ ദിവസം ആറ്റുകാലിൽ പൊങ്കാല ഇടാൻ ദേവി ചന്ദനയും ഉണ്ടായിരുന്നു. സെറ്റ് ഉടുത്ത് തനി നാടൻ വേഷത്തിൽ അമ്മയുടെ ഇഷ്ടപ്പെട്ട പൊങ്കാല അർപ്പിക്കാൻ എത്തിയ ദേവി ചന്ദന അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു.

“അനുഗ്രഹിക്കപ്പെട്ടു” എന്ന ക്യാപ്ഷനോടെയാണ് ദേവി ചന്ദന ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. അവസാനം പൊങ്കാല തൂവുമ്പോൾ പൊട്ടിക്കരയുന്ന ദേവി ചന്ദനയെയാണ് വീഡിയോയുടെ താഴെ കാണാൻ സാധിക്കുന്നത്. വീഡിയോ പങ്കുവച്ച ദേവി ചന്ദനയ്ക്ക് അതിന് താഴെ വന്ന കമന്റ് കരയല്ലേ ചേച്ചി, അടുത്ത് തന്നെ ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ദേവി നൽകട്ടെ എന്ന രീതിയിലാണ്. ‘അടുത്ത വർഷം ചേച്ചി ഒരു കുഞ്ഞ് ഗൗരി കുട്ടിയും ആയിട്ട് പൊങ്കാല ഇടും.

ദേവി അനുഗ്രഹിക്കട്ടെ..’ എന്നാണ് രാജി എന്ന ആരാധിക നൽകിയ കമന്റ്. ‘അടുത്ത വർഷം പൊങ്കാലയ്ക്ക് ചേച്ചിക്ക് സന്തോഷത്തോടെ മാത്രമേ കണ്ണ് നിറയൂ.. ഒരു ഉണ്ണി വാവയെ തന്നതിനുള്ള ആനന്ദക്കണ്ണീര് ആയിരിക്കട്ടെ അത്.. ദൈവം അനുഗ്രഹിക്കട്ടെ പ്രിയേ..’, വൃന്ദ എന്ന പേരിൽ മറ്റൊരു ആരാധിക ആശംസിച്ച് കമന്റ് ഇട്ടു. ഇത്തരത്തിൽ കുറെ കമന്റുകളും ആരാധകർ ഇട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിലാണ് ഇപ്പോൾ ദേവി അഭിനയിക്കുന്നത്.