‘ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ തൊഴുകൈകളോടെ നടി റെബേക്ക, ഇജ്ജാതി അഭിനയമെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് പ്രധാന കഥാപാത്രങ്ങളിലേക്ക് എത്തിയ താരമാണ് നടി റെബേക്ക സന്തോഷ്. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയാണ് റെബേക്കയുടെ കരിയറിൽ വലിയ നേട്ടമുണ്ടാക്കി കൊടുത്തത്. സീരിയൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്നതിന് ഒപ്പം താരത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്.

സംവിധായകനായ ശ്രീജിത്ത് വിജയനുമായി 2021-ൽ റെബേക്ക വിവാഹിതയായി. വിവാഹശേഷവും റെബേക്ക തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലാണ് ഇപ്പോൾ റെബേക്ക അഭിനയിക്കുന്നത്. കളിവീട് സീരിയലിലെ സഹതാരങ്ങളായ നടിമാർ അമൃത നായർക്കും കൃഷ്ണ പ്രഭയ്ക്കും ഒപ്പം ഈ കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ വേണ്ടി പോയിരുന്നു.

തല്ലെന്ന് തന്നെ റെബേക്ക ആറ്റുകാൽ അമ്പലത്തിൽ എത്തിയിരുന്നു. കറുപ്പ് സാരിയിൽ അതി സുന്ദരിയായി ആറ്റുകാൽ അമ്മയെ കാണാൻ വന്നതിന്റെ ഫോട്ടോസ് ശ്രദ്ധനേടിയിരുന്നു. പൊങ്കാല ദിവസം സെറ്റുടുത്താണ് റെബേക്ക തിളങ്ങിയത്. തല്ലേ ദിവസമുള്ള ചിത്രങ്ങൾ റെബേക്ക പങ്കുവച്ചതിന് താഴെ ചില വിമർശന കമന്റുകളും വന്നിട്ടുണ്ട്. ഷൈൻ സി ദാസ്, സജിത്ത് എന്നിവർ എടുത്ത ചിത്രങ്ങളാണ് ഇവ.

ഇതിൽ അനുഗ്രഹിക്കപ്പെട്ടു എന്ന ക്യാപ്ഷനോടെ റെബേക്ക പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയാണ് വിമർശനം. തൊഴുകൈകളോടെ അമ്മയെ ഭക്തിയോടെ നോക്കി നിൽക്കുന്ന ചിത്രം കണ്ടിട്ട് ‘ഉഫ് ഇജ്ജാതി അഭിനയം…ഇത് സീരിയൽ അല്ല ചേച്ചി..’ എന്നായിരുന്നു ഒരാളിട്ട കമന്റ്. കമന്റിന് ഒരുപാട് ലൈക്കുകൾ കിട്ടിയിട്ടുണ്ടെങ്കിലും റെബേക്ക അതിന് മറുപടി ഒന്നും കൊടുത്തിട്ടില്ല. എന്നാൽ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.