‘എന്നും എന്റെ കുഞ്ഞനിയനാണ് നീ, വിട്ടു പോയെന്ന് വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല..’ – വേദന പങ്കുവച്ച് നടി സോണിയ

മലയാളത്തിൽ യുവതി-യുവാക്കളെ കൈയിലെടുത്ത പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ്. പ്ലസ് കാലഘട്ടം കാണിക്കുന്ന പരമ്പരയിലെ ഫൈവ് ഫിംഗേഴ്സ് എന്ന ഗാങ്ങിനെ മനസ്സിൽ കൊണ്ട് നടന്നവരാണ് പ്രേക്ഷകർ. ഫൈവ് ഫിംഗേഴ്സിലെ അഞ്ച് പേരായി അഭിനയിച്ച ആ താരങ്ങളെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നുണ്ട്. പലരും ഇന്ന് സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്നില്ല.

അഞ്ചിൽ ഒരാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടത്തിൽ അതിൽ അഭിനയിച്ച ശരത്തിന്റെ ജീവൻ നഷ്ടമായിരുന്നു. 2015-ലായിരുന്നു ശരത് മരിക്കുന്നത്. ആ സമയത്ത് സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന ഒരാളായിരുന്നു. ഓട്ടോഗ്രാഫിന് പുറമേ വീരമർത്താണ്ഡ വർമ്മ, സ്വാമി അയ്യപ്പൻ, ചന്ദനമഴ തുടങ്ങിയ പരമ്പരകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ഇന്ന് ശരത്തിന്റെ ഓർമ്മ ദിവസമാണ്.

ഇപ്പോഴിതാ ഓട്ടോഗ്രാഫിലെ സഹതാരമായ സോണിയ ശ്രീജിത് ശരത്തിന്റെ ഓർമ്മ ദിവസം ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. “എന്നും എപ്പോളും നീ എൻ്റെ കുഞ്ഞനിയൻ ആണ് ശരത്.. ഇന്നേക്ക് 9 വർഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്.. പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും.. മിസ് യു ടാ..”, സോണിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ശരത് മരിച്ചിട്ട് ഒമ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. സോണിയ ഓട്ടോഗ്രാഫിന് ശേഷം ഇടയ്ക്കിടെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വിവാഹിതയായ സോണിയ ഭർത്താവിന് ഒപ്പം കാനഡയിലാണ് താമസിക്കുന്നത്. ഇനി സീരിയലിലേക്ക് തിരിച്ചുവരുമോ എന്നത് സംശയമാണ്. രണ്ട് മക്കളും താരത്തിനുണ്ട്. കുടുംബത്തിന് ഒപ്പം കാനഡയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും സോണിയ പോസ്റ്റ് ചെയ്യാറുണ്ട്.