‘ഒരുപാട് പേർ മത്സരിക്കും! അതിൽ ഒരാൾക്ക് അല്ലേ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ..’ – പ്രതികരിച്ച് ദേവ നന്ദ

മാളികപ്പുറം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ ബാലതാരമാണ് ദേവ നന്ദ. ഈ കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ, ദേവ നന്ദയ്ക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. കിട്ടാതിരുന്നപ്പോൾ നിരവധി പേരാണ് ജൂറിയെ വിമർശിച്ച് രംഗത്ത് വന്നത്. വിമർശനങ്ങൾ ഉന്നയിച്ചവരിൽ സിനിമ താരങ്ങളും ഉൾപ്പെടും.

തന്മയ എന്ന കൊച്ചു പെൺകുട്ടിക്കാണ് അവാർഡ് ലഭിച്ചത്. തന്മയയ്ക്ക് ഒപ്പം ദേവ നന്ദയ്ക്കും അവാർഡ് നൽകാമായിരുന്നു എന്നാണ് പലരും ആവശ്യപ്പെട്ടത്. സംസ്ഥാന അവാർഡിൽ രാഷ്ട്രീയം നടത്തിയാണ് ദേവാനന്ദയെ ഒഴിവാക്കിയതെന്ന് ചില ബിജെപി പ്രവർത്തകരും അഭിപ്രായപ്പെട്ടിരുന്നു. ഇത്രയും സംഭവങ്ങളുണ്ടായെങ്കിലും ദേവ നന്ദയ്ക്ക് അവാർഡ് കിട്ടാത്തതിൽ യാതൊരു പരിഭവവുമില്ല.

അവാർഡ് പ്രഖ്യാപിച്ചതിന് ശേഷം ദേവ നന്ദ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. “ഒരുപാട് പേർ മത്സരിക്കും. അതിൽ ഒരാൾക്ക് മാത്രമല്ലേ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ. അവാർഡ് കിട്ടിയവർക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് പിന്നെയും ഏറ്റവും സന്തോഷമുള്ളത്. എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ് മികച്ച നടനുള്ള അവാർഡ് കിട്ടിയത്.

എന്റെ അച്ഛനായിട്ട് 2018-ൽ അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടി. അവാർഡ് കിട്ടിയെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..”, ദേവനന്ദ പറഞ്ഞു. ദേവാനന്ദയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് ഒരുപാട് പേരാണ് കമന്റുകൾ ഇട്ടത്. ദേവാനന്ദയുടെ മാത്രമല്ല, നടി ബിന്ദു പണിക്കർക്കും അവാർഡ് നൽകാത്തതിൽ ചിലർ പ്രതിഷേധം അറിയിച്ചിട്ടുണ്ടായിരുന്നു.